സോളാര്‍ വിവാദ നായിക സരിത നായര്‍ സോളാര്‍ പദ്ധതിയുമായി തമിഴ്നാട്ടില്‍ പുതിയ സ്ഥാപനം ആരംഭിച്ചു . ഒരു പ്രമുഖ ഉത്തരേന്ത്യന്‍ സോളാര്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രൊജക്റ്റ്‌ന്‍റെ തമിഴ് നാട്ടിലെ നടത്തിപ്പ് ചുമതലയാണ് സരിതക്കുള്ളത്.മധുര അരുപ്പ്കോട്ടയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ മറ്റൊരു സംരംഭവും സരിത തമിഴ് നാട്ടില്‍ തുടങ്ങിയിട്ടുണ്ട്.കടലാസ് ബാഗ് .പ്ലേറ്റ് .കപ്പ് എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് ആരംഭിച്ചിരിക്കുന്നത് .കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണയൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയുമാണ് നിര്‍മിക്കുന്നത്. ഒരു യൂണിറ്റില്‍ നാട്ടുകാരായ വനിതകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ജോലിചെയ്യുന്നുണ്ട് . തുടക്കത്തില്‍ ആവശ്യമനുസരിച്ചാണ് കവറും കപ്പും നിര്‍മിക്കുന്നത്. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സരിത പറഞ്ഞു. തമിഴ്‌നാട്ടില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കും.മധുരയിലെ സോളാര്‍ പദ്ധതിക്ക് ഉത്തരേന്ത്യന്‍ കമ്പനിയാണ് മൂലധനം മുടക്കിയത്. കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ച സരിത തമിഴ് നാട്ടില്‍ വേറെയും ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട് .
0 comments:
Post a Comment