മുംബൈ കാഞ്ജൂര്‍മാര്‍ഗില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷിച്ച യുവാവ് സമൂഹമാധ്യമങ്ങളിലെ താരമായി. ലോജിസ്റ്റിക്‌സ് സ്ഥാപത്തിലെ ജീവനക്കാരനായ ഹേമന്ത് ശര്‍മ (25)യാണ് 15 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനു രക്ഷകനായത്. ഞായറാഴ്ച രാത്രി ഹേമന്തും സഹോദരനും കൂടി നടന്നുവരുമ്പോഴാണ് റോഡരികില്‍ കുപ്പത്തൊട്ടിക്കു സമീപത്തുനിന്ന് കരച്ചില്‍ കേട്ടത്. അടുത്തു ചെന്നപ്പോഴാണ് അത് റിക്ഷയില്‍ നിന്നാണെന്നു മനസ്സിലായത്.
തണുപ്പില്‍ വിറച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കണ്ട് പൊലീസിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്നാണ് കുഞ്ഞിനെ കയ്യിലെടുത്ത് ഫോട്ടോയെടുത്ത് സഹായ അഭ്യര്‍ഥനയോടെ ട്വിറ്ററില്‍ ഇട്ടത്. പത്തു മിനിറ്റിനകം പൊലീസ് വാഹനമെത്തി കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ആരോ റീട്വീറ്റ് ചെയ്തതാണ് അനുഗ്രഹമായത്.
കുഞ്ഞിന് 15 ദിവസം മാത്രമേ പ്രായമുള്ളുവെന്നും സിടി സ്‌കാനിനു ശേഷം മാത്രമേ ആരോഗ്യസ്ഥിതി വ്യക്തമാകുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് ഇപ്പോള്‍ ഐസിയുവിലാണ്. കുഞ്ഞ് എങ്ങനെ റിക്ഷയില്‍ എത്തി എന്നു കണ്ടെത്താന്‍ സ്ഥലത്തെ സിസി ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ സുരക്ഷിത കരങ്ങളില്‍ എത്തിച്ചതിനുള്ള നന്ദി മുംബൈ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ഹേമന്തിന്റെ മനുഷ്യത്വത്തെ ഒട്ടേറെ പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിച്ചു. കുഞ്ഞിന് സഹായം നല്‍കാനും പലരും സന്നദ്ധത അറിയിച്ചു.
0 comments:
Post a Comment