പെരുമ്പാവൂരില്‍ ക്രൂരമായി പീഡിപ്പിച്ച് കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ മരണം ആരുടെയും കണ്ണുകള്‍ നനയിക്കുന്നതാണ്. ജിഷയുടെ അമ്മ സര്‍ക്കാറിന്റെയും മറ്റ് സന്നത്ത സംഘടനകളുടെയും ആനുകൂല്യം നേടി ധൂര്‍ത്തടിച്ച് ആഢംബര ജീവിതം നയിക്കുമ്പോള്‍ ജിഷയുടെ അച്ഛന്‍ പാപ്പുക്കുട്ടി ഒരു തുള്ളി വെള്ളത്തിനായി ബുദ്ധിമുട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകള്‍ പട്ടിണിയിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആരും പരിചരിക്കാനില്ലാതെ നാട്ടുകാരുടെ സഹായത്താല്‍ വീട്ടില്‍ തള്ളിനീക്കിയ പാപ്പു റോഡില്‍ കിടന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് കഞ്ഞിവെള്ളം വാങ്ങിക്കുടിച്ചത് അയല്‍ക്കാരിയില്‍ നിന്നായിരുന്നു. പന്ത്രണ്ടരയോടെയാണ പാപ്പുവിനെ വീടിന് മുന്നില്‍ വെച്ച് അയല്‍ക്കാരി സിന്ധു കാണുന്നത്. നിരങ്ങി നീങ്ങി വീടിന് മുന്നിലൂടെ പോകുകയായിരുന്നു. മുന്നിലെത്തിയപ്പോള്‍ സിന്ധുവില്‍ നിന്നും കഞ്ഞിവെള്ളം വാങ്ങിക്കുടിക്കുകയായിരുന്നു. പാപ്പുവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് അയല്‍ക്കാരി സിന്ധു പറഞ്ഞത് ഇങ്ങനെയാണ്. ഏതാണ്ട് പന്ത്രണ്ടരയായി കാണും. പാപ്പുച്ചേട്ടന്‍ നിരങ്ങി വീടിന് മുമ്പിലൂടെ പോകുവായിരുന്നു. വീടിന്റെ മുന്നിലെത്തിയപ്പോള്‍ എന്റെ മുഖത്തേക്ക് നോക്കി. ഇച്ചരി കഞ്ഞിവെള്ളം തരാമോന്ന് ചോദിച്ചു. ഞാന്‍ കപ്പില്‍ കഞ്ഞി വെള്ളം കൊടുത്തു. കുടിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. വിശക്കുന്നുണ്ടോ , ചോറ് വേണമോ എന്ന് ഞാന്‍ ചോദിച്ചു. മുഖത്തേക്ക് സുക്ഷിച്ച് നോക്കിയതല്ലാതെ മറുപിടിയൊന്നും പറഞ്ഞില്ല.
പിന്നീട് തിരിച്ചു വന്നപ്പോള്‍ അവശനിലയില്‍ റോഡില്‍ കിടക്കുന്നതാണ് കണ്ടത്. പാപ്പുച്ചേട്ടാ വെയിലത്ത് കിടക്കണ്ട, ആ തണലത്തേക്ക് മാറിക്കിടക്ക് എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ മുഖത്തേക്കിങ്ങനെ നോക്കി. ഒന്നും പറഞ്ഞില്ല. തണലത്തേക്ക് മാറ്റിക്കിടത്തി പഞ്ചായത്ത് മെമ്പറെ വിളിച്ചു. മെമ്പര്‍ വന്നപ്പോഴേക്കും വായില്‍ നിന്നും പതയൊക്കെ വന്നിരുന്നു വയറ്റീന്നും പോയിക്കിടക്കയായിരുന്നു. പിന്നെയൊന്നും മിണ്ടീല്ല. സിന്ധു പറഞ്ഞു. ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും ഹൃദ്രോഹം കൂടിയതു കൊണ്ടാണ് മരണം സംഭവിച്ചതെന്നുമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയത്. അതേസമയം നാട്ടുകാര്‍ അടക്കമുള്ളവര്‍ പാപ്പുവിന്റെ ദാരുണ മരണത്തില്‍ കുറ്റപ്പെടുത്തിയത് മകള്‍ ദീപയെയും ഭാര്യ രാജേശ്വരിയെയുമാണ്. ജിഷയുടെ മരണത്താല്‍ ലഭിച്ച പണം അമ്മയും മകളും ധൂര്‍ത്തടിച്ചപ്പോഴും പാപ്പുവിന് ഒന്നും നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ട്രിബ്യൂണലിനെ സമീപിച്ച പാപ്പു അനുകൂല ഉത്തരവ് നേടിയിരുന്നതായി ദളിത് പ്രവര്‍ത്തകന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നിട്ടും ജീവിക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ മകള്‍ ദീപ തയ്യാറായില്ല. സര്‍ക്കാറില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും സഹായം രാജേശ്വരിക്കും മകള്‍ക്കും ലഭിച്ചെങ്കിലും അതൊന്നും പാപ്പുവിന് മരുന്ന് വാങ്ങിനല്‍കാന്‍ പോലും നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ നാട്ടുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.പാപ്പു മരണപ്പെട്ടതറിഞ്ഞ് മകള്‍ ദീപ സ്ഥലത്തെത്തിയിരുന്നു. അച്ഛന്‍ ജനിച്ചു വളര്‍ന്ന വീടാണിത്. ഈ വീട്ടില്‍ വെച്ചു തന്നെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ദീപയുടെ മാതാവ് രാജേശ്വരി ഭര്‍ത്താവിനെ കാണാന്‍ എത്തിയിരുന്നില്ല.
0 comments:
Post a Comment