തീര്‍ത്തും അബോധാവസ്ഥയില്‍ ആയ കുരുന്ന് പെണ്‍കുട്ടിയേ മടിയില്‍ ഇരുത്തി ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രമാണ്. പെണ്‍കുട്ടിയേ മാന്യമായി വസ്ത്ര ധാരണം പോലും നടത്തിയിട്ടില്ല. അര്‍ദ്ധ നഗ്‌നമായി അവളെ തെരുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിക്ഷ കൂടുതല്‍ കിട്ടാന്‍ അവളുടെ വെളുത്ത ശരീരാമാകെ കത്തിച്ച തീപെട്ടി കൊള്ളികള്‍ കൊണ്ട് പൊള്ളിച്ചിരിക്കുന്നു. ആ കുട്ടിയുടെ ശരീരമാകെ പൊള്ളിയ പാടുകള്‍. ദില്ലി മലയാളിയും ദില്ലിയിലേ സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപാ മനോജാണ് നടുക്കുന്ന ദൃശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും ആ പെണ്‍കുട്ടിയേ എവിടെ നിന്നോ മോഷ്ടിച്ചതെന്ന്. മാതാപിതാക്കള്‍ മറ്റാരോ ആണെന്ന്. മാത്രമല്ല അവളേ വലിയ ശബ്ദത്തില്‍ കുലുക്കി വിളിച്ചിട്ടും മയക്കുമരുന്നിന്റെ ആലസ്യതയില്‍ എന്ന പോലെ അബോധാവസ്ഥയിലാണ് പെണ്‍ കുഞ്ഞ്. ശരീരത്തില്‍ പീഢനം ഏറ്റ ഈ കുരുന്നിനേ ആരോ ക്രൂരമായി വേട്ടയാടുന്നു. പീഢിപ്പിക്കുന്നു. വെളുത്ത് നല്ല സുന്ദരിയായ ഈ പെണ്‍കുഞ്ഞ് എങ്ങിനെ ഈ തെരുവില്‍ വന്നു. നടന്നു പോകുമ്പോള്‍ ഈ രംഗം കണ്ടതും ഭയാനകമായി തോന്നിയതും ഉടന്‍ ദീപാ മനോജ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ആയതിന്റെ വീഡിയോ കാണാം. ദില്ലി ഡില്ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് ദീപ ഈ വീഡിയോ യും ദൃശ്യങ്ങളും പകര്‍ത്തിയത്. പെണ്‍കുട്ടി കഴിഞ്ഞ ദിവസവും ദീപയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നും കുഞ്ഞ് അബോധാവസ്ഥയില്‍ ഉറങ്ങുകയായിരുന്നു. ഇതെന്താ ഇപ്പോഴും കുഞ്ഞ് ഉറങ്ങുന്നത് എന്ന് ചോദിച്ചിട്ടും ആണ്‍കുട്ടി വ്യക്തമായ മറുപടി പറയുന്നില്ല. മാത്രമല്ല ആരുടെ കുഞ്ഞാനെന്ന് പോലും അവന് കൃത്യമായി പറയാനാകുന്നില്ല.
കുഞ്ഞിന് 2വയസ് കഷ്ടി പ്രായം തോന്നും. എന്നാല്‍ ആണ്‍കുട്ടി പറയുന്നത് അവള്‍ക്ക് 5 വയസായി എന്നാണ്. കുട്ടിയേ എവിടെ നിന്നോ തട്ടികൊണ്ട് വന്ന് പീഢിപ്പിക്കുകയും തീകൊണ്ട് ശരീരം പൊള്ളിച്ച് ഭിക്ഷക്ക് കൂട്ടുകയും ചെയ്യൂനത് എന്നാണ് കരുതുന്നത്.
ദീപയുടെ ഫേസ്ബുക് കുറിപ്പിലേക്ക്
വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല.. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവര്‍ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10. 30 നു ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു..ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍... ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല... നിങ്ങള്‍ക്കോ. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്... എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു... ധര്‍മക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും സ്റ്റാന്‍ഡ് വിട്ടു.
0 comments:
Post a Comment