ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനായി ഫെയ്സ്ബുക്ക് തന്നെ മുന്നിട്ടിറങ്ങുകയാണ്. ഫെയ്സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല.പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്.
പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്സ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്സ്ബുക്ക് അത് തടയും.അതേ സമയം, പദ്ധതിയെ സംബന്ധിച്ച ആശങ്കകളും സൈബര്‍ ലോകത്ത് വ്യാപിക്കുകയാണ്. അയക്കുന്ന ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് പ്രധാനമായും ആശങ്കകള്‍ ഉയരുന്നത്. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇത് ലഭ്യമാവില്ലെന്നാണ് ഫെയ്സ്ബുക്ക് നല്കുന്ന വിശദീകരണം. ഫെയ്സ്ബുക്ക് വഴി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം മാറ്റാമില്ലാതെ തുടരുകയാണ്. ഇത്തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാനാകട്ടെ നിരവധി ഫേക്ക് ഐഡികളാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ നിലവിലുളളത്. പുതിയ പദ്ധതി വരുന്നതോടെ പല ഫേക്ക് ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് നീക്കം ചെയ്യും
0 comments:
Post a Comment