രാജ്യ സ്നേഹത്തിന്‍റെ കുത്തക ഏറ്റെടുത്ത് നാട് നീളെ നടക്കുന്ന BJP ക്കാരുടെ മറ്റൊരു മഹനീയ രാജ്യ സ്നേഹത്തന്‍റെ കഥ കൂടി പുറത്ത് വരികയാണ്. ഇത്തവണ മധ്യപ്രദേശിലെ പൊലീസ് വകുപ്പിന്‍റെ കലണ്ടറിലാണ് BJP നേതൃത്വം പുലിവാല്‍ പിടിച്ചത്.
സംഭവം വേറൊന്നുമല്ല. മധ്യപ്രദേശ് പൊലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറില്‍ എന്‍റെ തല എന്‍റെ ഫിഗര്‍ പരിപാടിയുമായി BJP നേതാക്കള്‍ നിറഞ്ഞപ്പോള്‍ പാവം മഹാത്മാ ഗാന്ധിയും, രാജ്യ ചിഹ്നങ്ങളുമൊക്കെ പടിക്ക് പുറത്തായി.
രാജ്യ ശില്പികള്‍ക്ക് പകരം മോഹന്‍ ഭാഗവതിന്‍റെയും, അമിത് ഷായുടേയും ഫോട്ടോയാണ് കലണ്ടറില്‍ അച്ചടിച്ചിരിക്കുന്നത്. നേരത്തെ പാഠപുസ്തകങ്ങളിലടക്കം കാവി വത്കരണവുമായി എത്തിയ BJP നയത്തിന്‍റെ തുടര്‍ച്ചയായിട്ടാണഅ് മധ്യപ്രദേശിലെ കലണ്ടറിനെ കാണുന്നതും.
മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ലഹരിയ്‌ക്കെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും കലണ്ടര്‍ വിതരണം ചെയ്തിട്ടുണ്ട്.
പോലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ കപൂര്‍ ആണ് കലണ്ടര്‍ രൂപകല്‍പന ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.
കലണ്ടറിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട പോലീസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആരോപിക്കുന്നു.
കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്നാണ് BJP യുടെ പ്രതികരണം ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ബിജെപി വക്താവ് രജനിഷ് അഗര്‍വാള്‍ പ്രതികരിച്ചു
0 comments:
Post a Comment