Sunday, 19 November 2017

ഭര്‍ത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും ? വീട്ടമ്മയുടെ കുറിപ്പ്

ഭര്‍ത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും ?
പ്രണയമുണ്ടാകുന്നത്...'നീയെന്റെ ഭാര്യ മാത്രമല്ല . നല്ല സുഹൃത്ത് കൂടിയാണ് . അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറയുന്നത് . എനിക്കിവിടെ ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ട്. എന്തൊ, വല്ലാത്തൊ രു ഇഷ്ടം തോന്നുന്നു .അവള്‍ക്കും അറിയാം ഞാന്‍ മാരീഡാണ് രണ്ടു കുട്ടികളുടെ അച്ഛനാ ണ് എന്നൊക്കെ . എങ്കിലും ഞങ്ങള്‍ക്ക് പരസ്പരം വിളിക്കാതിരിക്കാനോ സംസാരിക്കാ തിരിക്കാ നോ പറ്റുന്നില്ല...' ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ആകുലത നിറഞ്ഞ സ്വരം കേട്ടപ്പോള് എനിക്ക് ചിരി വന്നു . ഇവിടെ എങ്ങനെയൊക്കെ പ്രതികരിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒന്നുകി ല് എന്റെ തന്നെ പല കഥാപാത്ര ങ്ങളേയും പോലെ നെഞ്ച് തല്ലിക്കരഞ്ഞ് ''നിങ്ങളെന്നെ ചതിച്ചല്ലേ ദുഷ്ടാ..''എന്ന് ആക്രോശി ക്കാം. അല്ലെങ്കില് പിണങ്ങിയും പരിഭവിച്ചും ചിണുങ്ങിക്കരയാം.

പിന്നെയുള്ളത്പ്രതിഷേധ ത്തിന്റെ സുദീര്‍ഘമൌനമാണ്. ഏത് വേണമെന്ന് ചിന്തിക്കും മുന്‍പേ ഉള്ളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ചിരി എന്നെ തന്നെ അത്ഭുതപ്പെടുത്തി. ''നീയെന്താ ചിരിക്കുന്നത്? ' അയാള്‍ അമ്പരന്നിട്ടു ണ്ടാകണം. ''നിങ്ങള്‍ക്ക് മറ്റൊരു പ്രണയമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാതെ പിന്നെ...' ഞാന്‍ സാഹചര്യം ഒന്നുകൂടി തണുപ്പിച്ചു. ''മായാ.. ഞാന്‍ സീര്യസാണ്. ലൈഫ് ലോങ് അവളുടെയൊപ്പം ഉണ്ടാകുമെന്ന് ഞാനവള്‍ക്ക് വാക്ക് കൊടുത്തു'' കുറ്റബോധമുണ്ടോ വാക്കുകളില്‍? തൊട്ടിലില്‍ കിടക്കുന്ന ഇളയ മകളുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയി. നെഞ്ചില്‍ പെരുകിയ അസ്വസ്ഥത യെ ഞാനൊ രു ചിരിയാക്കി മാറ്റി. ''ഇനി ഞാനെന്തു വേണം എന്നാണ് നിങ്ങള്‍ പറയുന്നത്?'' മനസ്സ് ശൂന്യമാക്കി പരുക്കന്‍ മട്ടിലാണ് ചോദിച്ചത്. ''എനിക്കറിയില്ല.നീയും കുഞ്ഞുങ്ങളുമില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ .

പക്ഷേ ഇവിടത്തെ ജോലിയുടെ സ്‌ട്രെയ്‌നും ടെന്‍ഷനുമൊക്കെ അവളോട് സംസാരിക്കു മ്പോഴാണ് തീരുന്നത്. മായാ.. വീടും കുഞ്ഞുങ്ങളുടെ കാര്യവുമൊക്കെയായി നീ എപ്പോഴും തിരക്കാണ്. ഞാന്‍ വിളിക്കുമ്പോള്‍ ആവലാതികള്‍ മാത്രമേ പറയാനുള്ളു. നിന്റെ വാക്കുകളില് പ്രണയത്തിന്റെ കണിക പോലുമില്ല. വേണമെന്ന് വച്ചിട്ടല്ല, എങ്കില്‍ക്കൂടിയും മാലതിയുമായി ഞാന്‍ അടുത്തത് അങ്ങനെയാണ് . ഇപ്പോള്‍ വല്ലാത്ത കുറ്റബോധം..'' ഫോണും പിടിച്ച് നിശ്ചലയായി നില്‍ക്കുമ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാത്തൊരു സമസ്യയില്‍ പെട്ടുപോയി ഞാന്‍. പ്രണയം തോന്നുക ഒരു തെറ്റല്ലല്ലോ.. അയാള്‍ക്ക് മറ്റൊരുവളോട് പ്രണയം തോന്നുക എന്നാല്‍ അത് എന്റെ മാത്രം കഴിവുകേടായി തോന്നി .പ്രണയിക്കാനറിയാത്തവള്‍.. പ്രണയിക്കപ്പടാന്‍ യോഗ്യതയില്ലാത്തവള്‍.. അന്നാദ്യമായ് ചുണ്ടിലെ ചിരിയിലേക്ക് ഒരുതുള്ളി കണ്ണീര്‍ ഇറുന്ന് വീണു . ചിങ്ങത്തിലെ ആയില്യം.. അദ്ദേഹത്തിന്റെ പിറന്നാ ളാണ്. വാട്ട്‌സാപ്പില്‍ ആ പെണ്‍കുട്ടിയുടെ_മാലതിയുടെ_ഗുഡ് മോര്‍ണിങ് മെസേജ്. ഭര്‍ത്താവ് എല്ലാം എന്നോട് തുറന്നു പറഞ്ഞു എന്നറിഞ്ഞ ശേഷം അവളെന്നെ വിളിക്കാറുണ്ട്. വാട്ട്‌സ് ആപ്പില്‍ മെസേജ് അയക്കാറുണ്ട്. ഞാന്‍ തിരിച്ചും. അച്ഛനില്ലാത്ത ഒരു തമിഴത്തിക്കുട്ടി. കടബാധ്യത കൊണ്ടാണ് ഗള്‍ഫില്‍ പോയതത്രേ. അവിടെ വച്ച് പലതവണ ചതിവ് പറ്റി . സഹായിക്കാന്‍ അടുത്തുകൂടിയ വരെല്ലാം അവളുടെ ശരീരത്തില് കണ്ണുവച്ചു. 'അമ്മാ..നീങ്ക കൊടുത്തു വയ്ക്കണം ഇന്ത മാതിരി ഒരു പുരുഷനെ കെടക്കര്ത്ക്ക്.. അവ റൊമ്പ നല്ലവര്..' മാലതിയുടെ സ്വരത്തിലെ ആത്മാര്‍ത്ഥത കേട്ട് ഞാന്‍ അന്നു മുഴുവന് ചിരിച്ചത് ഓര്‍മ്മ വന്നു . വാട്ട്‌സ് ആപ്പില്‍ അയാളുടെ പേരിന്റെ താഴെ ആഗസ്റ്റ് പതിനഞ്ചി നയച്ചു തന്ന ത്രിവര്‍ണ്ണ പതാക. പിറന്നാള്‍ ആശംസ അയക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു .

പിന്നെ മാലതിയുടെ പ്രൊഫൈല്‍ എടുത്ത് ഇംഗ്‌ളീഷില് ടൈപ്പ് ചെയ്തു . 'മാലതി, എനക്ക് ഒരുഹെല്‍പ് വേണം ' അല്‍പ്പം കഴിഞ്ഞ് അവളുടെ റിപ്ലേ വന്നു . 'സൊല്ല് ..എന്ന വിഷയം ?' ഒരു ഹാര്‍ട്ടിന്റെ ഇമോജി അയച്ച ശേഷം ഞാന്‍ കാര്യം പറഞ്ഞു 'ഇന്നെക്ക് അവരുടെ ബെര്‍ത്‌ഡേ. ഒരു ചിന്ന ഗിഫ്റ്റ് വാങ്കി കൊടുത്ത് അവങ്കളെ വിഷ് പണ്ണണം..' എക്‌സൈറ്റഡ് ആയ മട്ടില് അവള്‍ തുരുതുരാ കുറേ ഇമോജീസ് അയച്ചു . 'കണ്ടിപ്പാ വിഷ് പണ്‍റേന്‍.. നീങ്കളും വിഷ് പണ്ണുങ്കൊ..' വോയ്‌സ് മെസേജി നൊപ്പം അവള്‍ ഓണ്‍ലൈനില്‍ നിന്ന് മാഞ്ഞു പോയി . ഒരു മണിക്കുറിനുള്ളില്‍ അയാള്‍ വിളിച്ചു . 'മായ..' 'ഉം..' 'ഇന്നെന്റെ പിറന്നാളാണല്ലേ? അവള്‍ വിളിച്ചു വിഷ് ചെയ്തു .നീയല്ലേ ആദ്യം വിഷ് ചെയ്യേണ്ടത് ? എന്നോട് പറയാതെ അവളോട് പറഞ്ഞതെന്തിനാ?' എന്തിന് എന്ന് ഞാനും കുറേ നേരമായി ആലോചിക്കുകയായിരുന്നു. ഉത്തരം ആ നിമിഷത്തില് എനിക്ക് കിട്ടി . 'പ്രിയപ്പെട്ടവര്‍ വിഷ് ചെയ്യുമ്പോഴല്ലേ കൂടുതല് സന്തോഷം ? നിങ്ങള്‍ സന്തോഷമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്..' ഫോണ്‍ വച്ച ശേഷം ഞാന്‍ സ്വയം ചിരിച്ചു അതൊന്നുമല്ല കാര്യം .ഞാന്‍ വിഷ് ചെയ്താലും കുറച്ചു കഴിയുമ്പോള്‍ അയാള്‍ തന്നെ ബര്‍ത്‌ഡേയുടെ കാര്യം അവളോട് പറയും. അവള്‍ ഗിഫ്റ്റ് വാങ്ങി കൊടുത്താലുമായി. ഇതിപ്പോള്‍ അവളുടെ ആശംസയിലും ഗിഫ്റ്റിലും അദൃശ്യമായെ ങ്കിലും ഞാനുണ്ട്. അത് അയാളുടെ മനസാക്ഷിയെ കുത്തിനോവിക്കുക തന്നെ ചെയ്യു മെന്ന് എനിക്കുറ പ്പുണ്ടായിരുന്നു.. അദ്ദേഹത്തിന്റെ വാട്ട്‌സ് ആപ് സ്റ്റാറ്റസില്‍ പിറന്നാളാ ഘോഷ ത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചത് എന്നെകുറിച്ചാണ്. വിവാഹം കഴിഞ്ഞ ശേഷം എനിക്ക് പിറന്നാള്‍ ഉണ്ടായിട്ടില്ലല്ലോ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു .

അഞ്ച് കൊല്ലം പിറന്നാള്‍ ഇല്ലായിരിക്കുക എന്നാല്‍ അഞ്ചു വയസ്സ് കുറയുക എന്നാണോ? കണ്ണാടി പറഞ്ഞു , പത്ത് വയസ്സ് കൂടുക എന്നാണ്!ഫോണെടുത്ത് അമ്മയെ വിളിച്ചു . പതിവില്ലാത്ത വിളിയായതിനാല്‍ അമ്മ പരിഭ്രമിച്ചിരി ക്കണം. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് പലയാവര്‍ത്തി ചോദിച്ചു . വയ്ക്കാന്‍ നേരം ഒരു നിമിഷം ഞാന്‍ നിശബ്ദയായി. 'അമ്മാ..' 'എന്താ മക്കളെ?' 'മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ..' 'എന്തിന്?' അമ്മയുടെ സ്വരത്തില് അത്ഭുതം നിറഞ്ഞു 'അമ്മയുടെ പിറന്നാളെന്നാണെന്ന് എനിക്കറിയില്ല . ഇതുവരെ ഞാന്‍ ആശംസിച്ചിട്ടും ഇല്ല .അതുകൊണ്ട് ഇതുവരെയുള്ള എല്ലാ പിറന്നാ ളിനും കൂടി ആശംസകള്‍..' ജാള്യതയില്ലാതെ ഞാന്‍ പറഞ്ഞു . 'എന്റെ പിറന്നാള് ഞാന്‍ തന്നെ മറന്നു പോയി. പക്ഷേ നിന്റെ പിറന്നാളിന് ഞാന്‍ മുടങ്ങാതെ അമ്പലത്തില് വഴിപാടിന് കൊടുക്കും. നിന്റെ മാത്രമല്ല , നിന്റെ അച്ഛന്റേം ചേട്ടന്റേം പിറന്നാളിനും..' ഫോണ്‍ വയ്ക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്റെ വീട്ടില്‍ എനിക്ക് പിറന്നാളില്ലാത്തത് പോലെ എല്ലാ വീട്ടിലും ഉണ്ടാകും , പിറന്നാളില്ലാത്തൊരാള്‍. വീട്ടിലെ എല്ലാവരുടേയും പിറന്നാള്‍ ഓര്‍മ്മിപ്പിക്കുകയും എന്നാല്‍ സ്വന്തം പിറന്നാള്‍ ഓര്‍ക്കാതിരി ക്കുകയും ചെയ്യുന്ന ഒരാള്‍..ഏറെ നാളുകള്‍ക്കു ശേഷം ഞാനിന്ന് എന്റെ സുഹൃത്തുക ളേയും കൂടെ പഠിച്ചവരേയും എല്ലാം ഫോണില്‍ വിളിച്ചു . വിവാഹശേഷം എവിടെയോ അപ്രത്യക്ഷയായ എന്റെ തിരിച്ചുവരവ് പലരെയും വിസ്മയിപ്പിച്ചു.പ്രിയപ്പെട്ട സൌഹൃദങ്ങളെ ഞാനെത്രമാത്രം മിസ് ചെയ്തി രുന്നു എന്ന് ആ നിമിഷങ്ങളിലാണ് ഞാന്‍ മനസ്സിലാക്കിയത്. ഭാരം കുറഞ്ഞ് ഒരു തൂവല്‍ പോലെ മനസ്സ് ..അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ കിട്ടിയ ആത്മ ധൈര്യമാണ് പഠനം തുടരുന്നതിനെ പറ്റി ചിന്തിപ്പി ച്ചത്. എന്തിനാണ് ഈ ഇരുണ്ട വീടിനുള്ളില്‍ ഒരു ദുര്‍ഭൂതം കണക്കെ അടയിരിക്കുന്നത്? പഠനം തുടരാന്‍ പോകുകയാണെന്നും പി എസ് സി കോച്ചിങ്ങിന് പോകാന്‍ തീരുമാനിച്ചു എന്നും ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ഇളയ മകളെ പറ്റി അയാള്‍ വേവലാതി കൊണ്ടു . അവളെ ഉദരത്തില്‍ നിക്ഷേപിച്ച ശേഷം രണ്ടാം മാസം വിദേശത്തേക്ക് പറന്നയാളാണ്. മകള്‍ക്ക് ഒരു വയസ്സ് തികയാന്‍ പോകുന്നു . ഇതുവരെ അവളെ നേരിട്ടു കണ്ടിട്ടുകൂടിയില്ലാത്തയാളുടെ വേവലാതി കേട്ട് എനിക്ക് പുച്ഛം തോന്നി . പിറ്റേന്ന് മുതല്‍ മകനെ സ്‌കൂളില്‍ വിട്ട ശേഷം മകളെ അമ്മയുടെ അടുക്കല്‍ഏല്‍പ്പിച്ച് ഞാന്‍ പി എസ് സി കോച്ചിങ്ങിന് പോയി തുടങ്ങി . എന്നോ മുരടിച്ചു പോയ ഞാനെന്ന ചെടിയില്‍ അന്നൊരു പുതുമുള പൊട്ടി.. സ്വപ്നം കാണാന്‍ എനിക്കൊരു പുതിയ ലക്ഷ്യ മുണ്ടായി! അദ്ദേഹം വിളിക്കുമ്പോഴെല്ലാം ഞാന്‍ വാതോരാതെ സംസാരിച്ചു. ഇങ്ങോട്ട് എന്തെങ്കിലും പറയാന്‍ അവസരം നല്‍കാതെ തിരക്കഭി നയിച്ച് ഫോണ്‍ വയ്ക്കുമ്പോള്‍ ക്രൂരമായ ഒരാനന്ദം എന്നില്‍ നിറഞ്ഞു . പരീക്ഷകള്‍ ആവേശത്തോടെ എഴുതി. എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന വാശി ചിന്തയില്‍ നിറഞ്ഞു .

അമ്മമാര്‍ ക്കുള്ള ഒരു കൂട്ടായ്മ തുടങ്ങിയത് അങ്ങനെയാണ് . ചെറിയ സമ്പാദ്യങ്ങള്‍ കൂട്ടിവയ്ക്കാനൊരു ഇടമൊരുക്കുക. എന്റെ അമ്മയേയും അദ്ദേഹത്തിന്റെ അമ്മയേയും അതില്‍ അംഗങ്ങളാക്കി. അതിലുള്ളവരുടെ കൊച്ചു കൊച്ചാവശ്യങ്ങള്‍ നിറവേറ്റാന്‍ ചെറിയ വായ്പകള്‍ നല്‍കി തുടങ്ങി . അദ്ദേഹം വിളിച്ചപ്പോള്‍ ഞാനൊ രു സ്വയം തൊഴില്‍ യൂണിറ്റിന് പദ്ധതിയിടുകയായിരുന്നു. ആവേശത്തോടെ അതേപ്പറ്റി സംസാരി ക്കുന്നതിനിടയില്‍ അദ്ദേഹം മൌനം മുറിച്ചു. 'മായ.. ഇപ്പോള്‍ നീ എന്നെ പറ്റി ഒന്നും ചോദിക്കാ റില്ലല്ലോ.. സുഖമാണോ എന്ന് പോലും ?' പെട്ടെന്ന് ഞാന്‍ നിശബ്ദയായി പ്പോയി. ശരിയാണ് . ഇപ്പോള്‍ ചോദ്യങ്ങളൊന്നുമില്ല.മുന്‍പ് വിളിക്കുമ്പോഴെല്ലാം ചോദിച്ചുകൊണ്ടേ യിരിക്കും, ആഹാരം കഴിച്ചോ? ജോലിക്ക് പോയില്ലേ, ശബ്ദം അടഞ്ഞിരിക്കുന്നതെന്താ.. സുഖമില്ലേ?അന്നൊക്കെ എന്റെ ചോദ്യങ്ങളെ അവഗണിച്ചിരുന്ന ആളാണിത്.. 'മായ..' 'പറയൂ..' 'എന്നോട് ദേഷ്യമാണല്ലേ?' 'എന്തിന്?' ഞാന്‍ ചിരിച്ചു 'മാലതി..

അവളോടെനിക്ക് ഇഷ്ടം തോന്നി എന്നത് ശരിയാണ് . പക്ഷേ അതൊരിക്കലും നിന്നെ മറന്നുള്ള ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ നീ ഒരുപാട് അകന്നു പോയത് പോലെ . ആ അകല്‍ച്ചയില്‍ മാലതിയുടെ പ്രസന്റ്‌സ് എന്നെ ശ്വാസം മുട്ടിക്കുന്നു.. അവളല്ല.. നീയാണ്.. എനിക്ക് നീ തന്നെയാണ് വലുത്. സ്റ്റില്‍ ഐ ലവ് യൂ..' ഒന്നും മിണ്ടാന്‍ തോന്നിയില്ല . അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ട്. വാക്കുകളില്‍ നനവുണ്ട്.. 'മായ..നീ എന്നെ വെറുത്തു കഴിഞ്ഞോ?' അതിനുത്തരം പറഞ്ഞില്ല . പകരം അങ്ങോട്ടൊരു ചോദ്യം ചോദിച്ചു . 'എല്ലാം മതിയാക്കി എന്നാണ് നാട്ടിലേക്ക് ?' 'നീ പറഞ്ഞാല്‍ ഇപ്പൊ, ഈ നിമിഷം !' 'എത്രയും പെട്ടെന്ന് ഇങ്ങ് പോര്.. എന്റെ പുതിയ ബിസിനസിന് ഒരു പാട്ണറെ ആവശ്യമുണ്ട്..' 'പെണ്ണേ...' 'ഉം..?' 'ഒരുപാടുമ്മ..' 'ആകട്ടെ. വരവ് വച്ചിരിക്കുന്നു..' ഫോണ്‍ വച്ചപ്പോള്‍ ഞാന്‍ പതിവില്ലാത്തവണ്ണം ഉന്മേഷവതി യായിരുന്നു. തുടുത്ത കവിളുകള്‍ കണ്ട് കണ്ണാടി കളിപറഞ്ഞു, ഇപ്പോള്‍ ഒരഞ്ചുവയസ്സ് കുറഞ്ഞി ട്ടുണ്ടല്ലോ.. തളിര് പൊട്ടിയ ചില്ലകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരുന്നത് ഉന്മാദത്തോടെ ഞാന്‍ നോക്കി നിന്നു.
#ജ്വാലമുഖിനന്ദ ??

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

Popular

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner