ആറു ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളു അവള്‍ക്ക്. താനൊരു പെണ്‍കുട്ടിയാണെന്ന് അവള്‍ക്കറിയില്ല. തന്റെ ശരീരത്തില്‍ കല്ലും മണ്ണും വീഴുമ്പോള്‍ ഉറക്കെ കരയാനും ആ പിഞ്ചു കുഞ്ഞിനായിട്ടുണ്ടാവില്ല. പെണ്ണായി പിറന്നതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ആയിരങ്ങളില്‍ ഒന്നു മാത്രമായി അവളും. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ തങ്ങള്‍ക്ക് ഏഴാമത് പിറന്നതും പെണ്കുഞ്ഞായപ്പോള് ജീവനോടെ കല്ലിട്ട് മൂടുകയായിരുന്നു.
ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടിയ ആറ് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഏഴാമത്തെ കുഞ്ഞ് ആണാവണമെന്നായിരുന്നു 40കാരനായ വീരംലാലിനും 35കാരിയായ സോറാം ഭായിക്കും ആഗ്രഹം. എന്നാല്‍ കുഞ്ഞ് പെണ്ണായി.അതോടെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. തുടര്‍ന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്. ഇവര്‍ക്ക് നിലവില്‍ ഒരു പെണ്‍കുട്ടിയുണ്ട്. കുഞ്ഞിന്റെ മരണത്തിനിടയാക്കിയതിന് ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. പെണ്‍ഭ്രൂണഹത്യ ഏറ്റവും അധികം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്.
0 comments:
Post a Comment