നോട്ട് അസാധുവാക്കലിനുശേഷം പുതുതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോ പതിപ്പിച്ചതിൽ വിശദീകരണമില്ലാതെ റിസർവ് ബാങ്ക്. ലോഗോ പതിപ്പിച്ചതു സംബന്ധിച്ചു വിശദീകരണം നൽകാൻ സാധ്യമല്ലെന്ന് ആർബിഐ ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യത്തോടു പ്രതികരിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി. കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യം നോട്ടുകളിൽ അച്ചടിക്കാനുള്ള തീരുമാനത്തിന്റെ നിർദേശങ്ങളുടെ പകർപ്പും ആർബിഐ നൽകിയില്ല. ഇത് പുറത്തുവിട്ടാൻ ഇന്ത്യയുടെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുമെന്ന വിചിത്ര ന്യായവും ആർബിഐ നിരത്തുന്നു. കേന്ദ്ര ധനമന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതെങ്കിലും ധനമന്ത്രാലയം ഇത് ആർബിഐക്കു കൈമാറുകയായിരുന്നു.
നോട്ടുകളിൽ സ്വച്ഛ് ഭാരത് ലോഗോ; വിശദീകരണമില്ലാതെ റിസർവ് ബാങ്ക്

0 comments:
Post a Comment