ഏറെ വിവാദം സൃഷ്ടിച്ച കഠിനംകുളം മരുനാട് ഡൊമനിക്ക് വധ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അഞ്ചാം പ്രതി സ്നാഗപ്പന് ഏഴ് വര്‍ഷം തടവും ശിക്ഷ. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ സീതയുടെതാണ് ഉത്തരവ്. മരണപ്പെട്ട ഡൊമനിക്കിന്റെ മകള്‍ ഡാളി എന്ന ഷാമിനി (34) ഭര്‍ത്താവ് ബിജില്‍ റോക്കി (40), അയല്‍വാസി സ്നാഗപ്പന്‍ എന്നവരാണ് കേസിലെ ഒന്നും രണ്ടും അഞ്ചും പ്രതികള്‍. മൂന്നാം പ്രതി ഷിബു ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. നാലാം പ്രതി ഡേവിഡ് ഒളിവിലാണ്. 2007 ഓഗസ്റ്റ് ആറിന് മൊമിനിക് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസില്‍ പോലും വിവരമറിയിക്കാതെ മര്യനാട് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു. ഡൊമിനിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരി പുഷ്പ ലില്ലി അന്നത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശ പ്രകാരം 2007 ഒക്ടോബര്‍ 9ന് ആര്‍.ഡി.ഒയുടെ തഹസീല്‍ദാരുടെയും സാന്നിദ്ധ്യത്തില്‍ സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയതോടെ തലയ്ക്കേറ്റ പ്രഹരമാണ് മരണകാരണമെന്നു വ്യക്തമായി. ഡൊമിനിക്കിന്റെ സഹോദരിയുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരത്തെ ഡൊമിനിക്കിന് വധഭീഷണിയുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് രാത്രി സ്വത്ത് പങ്കുവയ്ക്കുന്ന കാര്യത്തില്‍ മക്കളും മരുമകനും ഡൊമിനിക്കുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് ഇവര്‍ ഡൊമിനിക്കിനെ മര്‍ദിക്കുകയും തല ചുമരിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 37 സാക്ഷികളെയും 51 രേഖകളും തൊണ്ടിമുതലുകളും വിചാരണ വേളയില്‍ കോടതി പരിഗണിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി
സ്വത്ത് തര്‍ക്കം; അച്ഛനെ കൊന്ന് സംസ്‌കരിച്ച മകള്‍ക്കും മരുമകനും ജീവപര്യന്തം കഠിന തടവ്

0 comments:
Post a Comment