വിവാഹവും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കലും ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക തീരുമാനമാണ്. ഏറ്റവും ശ്രദ്ധിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പ്. അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അനുയോജ്യനായിരിക്കില്ല ഈ പുരുഷന്മാര്‍.
എന്തിനേയും അധിക്ഷേപിക്കുന്ന, ഒന്നിനെയും അംഗീകരിക്കാത്ത പുരുഷന്‍:
ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന, ഒന്നിനെയും അംഗീകരിക്കാത്ത വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വൈരാഗ്യബുദ്ധിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.
തൊഴിലേ ശരണം, ദാമ്പത്യം പിന്നെ
രാവിലെ എഴുനേറ്റാല്‍ മുതല്‍ ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ പങ്കാളിയെക്കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല. തൊഴിലില്‍ ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ മത്രം വൈകാരികമായി ഉള്‍ക്കൊള്ളുന്ന ഇത്തരക്കാര്‍ക്ക് വ്യക്തിജീവിതവുമായി ബന്ധം വളരെ കുറവായിരിക്കും.
വിവാഹത്തെക്കുറിച്ച് മാത്രം ചിന്തയുള്ളവര്‍
എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും. പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍, വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല.
അമിതമായി പൊസസീവ് ആകുന്ന പുരുഷന്‍
അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാല്‍, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും അതിനാല്‍ തന്നെ ജീവിതം സന്തോഷകരമായിരിക്കില്ല.
കസിനെ ജീവിത പങ്കാളിയാക്കരുത്
അമ്മാവന്റെ മകനെ ഒരിക്കലും ജീവിത പങ്കാളി ആക്കരുത്. കാരണം നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല. എല്ലാ കാര്യത്തിനും ഇരു വീട്ടുകാരുടെയും നിയന്ത്രണങ്ങള്‍ എപ്പോഴും ഉണ്ടാകും.
0 comments:
Post a Comment