കാമുകന്റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം മകളെ ഒഴിവാക്കാനായി അമ്മ ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. ശ്രീകാകുളം സ്വദേശിയായ ലളിതയാണ് നാലുവയസുകാരിയായ സ്വന്തം കുഞ്ഞിനെ ദോശക്കല്ലിന്റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചത്. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ലളിതയും കാമുകനും ചേര്‍ന്ന് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ച രാവിലെയായിരുന്നു കുട്ടിയുമായി ലളിതയും കാമുകനും ബറോസാ സെന്‍ട്രലില്‍ എത്തിയത്. കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ലഭിച്ചതാണെന്നും
അവളെ ദത്തെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ കുട്ടി അവരുടെ കൂടെ വരാന്‍ തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്. അമ്മ പറയുന്നത് മുഴുവന്‍ കള്ളമാണെന്ന് മനസിലാക്കിയ ബറോസാ സെന്‍ട്രലിലെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി തന്റെ മകളാണെന്നും കാമുകന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ ഒഴിവാക്കാനാണ് ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് ലളിത കാമുകന്റെ കൂടെ ഒളിച്ചോടിയത്. ഒളിച്ചോടുമ്പോള്‍ ഇളയ മകളെ കൂടെ കൂട്ടിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈദരാബാദില്‍ താമസമാക്കി. എന്നാല്‍ ഇളയ കുട്ടി തങ്ങളുടെ കൂടെ താമസിക്കുന്നതില്‍ കാമുകന് എതിര്‍പ്പായിരുന്നു. അതുകൊണ്ട് മകളെ ഒഴിവാക്കാനാണ് ദോശക്കല്ലിന്റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ സംരക്ഷണം അധികൃതര്‍ ഏറ്റെടുത്തു.
0 comments:
Post a Comment