പ്രണയം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു കുളിര്‍മ ആണ് .ഏവരെയും ചെറുപ്പം ആക്കുന്ന ഒരു വികാരം ആണ് പ്രണയം.തന്നെ സൃഷ്ടിക്കുന്നു പ്രണയം.പ്രണയിനികള്‍ മാത്രമുള്ള ഒരു സുന്ദരമായ ലോകം.ഇന്നത്തെ കാലത്തു കപട പ്രണയങ്ങള്‍ ആണ് ഉള്ളത് എന്ന് അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടി ആണ് ഈ കഥ
''സമയം രാത്രി ഒരു പന്ത്രണ്ടു ആയി കാണും എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ചാടി എഴുന്നേറ്റതു. അടുത്തു കിടന്ന ഭാര്യയെ കാണുന്നില്ല.ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.എഴുന്നേറ്റു മൂളല്‍ കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാന്‍ വായില്‍ നിന്നു നുരയും പതയും വന്നു കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്.പെട്ടെന്ന് തലയണയുടെ അടുത്തു വെച്ചിരുന്ന താക്കോല്‍ എടുത്തു ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു. കുറച്ചു സമയത്തിനുള്ളില്‍ അവള്‍ സാധാരണ ഗതിയിലേക്ക് വന്നു എന്റെ നെഞ്ചില്‍ ചാരി കിടന്നു .'''' ഏട്ടാ പിന്നേം തുടങ്ങീന്നു തോന്നണു.ഇവിടുന്നെഴുന്നേറ്റ് ടോയ്‌ലറ്റ് വരെ ചെന്നതെ ഓര്‍മ്മയുള്ളൂ..
ഏട്ടന് ബുദ്ധിമുട്ടായി അല്ലെ ??''''അവളെ ഞാന്‍ ചേര്‍ത്തു പിടിച്ചു.''എന്റെ പൊന്നെ ഒന്നുമില്ല നിനക്ക് തോന്നുന്നതാ.ഇനി ഉണ്ടാവില്ല. ''ഞാന്‍ അവളുടെ നിറുകയില്‍ ഉമ്മ വെച്ചു.കുറെ നാളായി ഇല്ലായിരുന്നു.ഇതിപ്പോ വീണ്ടും മരുന്നൊക്കെ ചെയ്തു ശരിയായതായിരുന്നല്ലോ.ദൈവമേ ഇനി ഇങ്ങനെ വരുത്തല്ലേ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു
അവളെ ആദ്യമായി കാണുന്നത് പ്ലസ്ടുവിനു പഠിക്കുമ്പോള്‍ ആണ്.പച്ച പട്ടു പാവാടയും ബ്ലൗസും ഇട്ടു നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന സുന്ദരി.സീനിയര്‍ ആയ എന്റെ നോട്ടം അവളിലേക്ക് എത്താന്‍ അധിക സമയം എടുത്തില്ല.അവളെ കൈ കാട്ടി വിളിച്ചു.''''ഒരു പാട്ടു പാടിക്കെ ''''യാതൊരു മടിയുമില്ലാതെ അവള്‍ ''വരമഞ്ഞള്‍ ആടിയ രാവിന്റെ മാറില്‍ ''''പാടിഅവളെ പോകാന്‍ അനുവദിച്ചിട്ടു ഞാന്‍ അവളെ തന്നെ നോക്കി നിന്നു.
ഒരു രണ്ടു മീറ്റര്‍ മാറിയതും അവള്‍ തല കറങ്ങി വീണു.നിലത്തു കിടന്നു വിറച്ചു.വായില്‍ നിന്നു പത വന്നു.അവിടെ നിന്ന എല്ലാവരും പേടിച്ചു പോയി.ആരോ എന്തോ ഇരുമ്പിന്റെ കഷ്ണം അവളുടെ കയ്യില്‍ പിടിപ്പിച്ചു.പ്ലസ്ടു തീരുന്ന ദിവസം അവളോട് ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.അവള്‍ അവളുടെ കുറവുകള്‍ അക്കമിട്ടു പറഞ്ഞു.അതൊന്നും വല്യ പ്രശ്‌നമല്ല എന്നു ഞാന്‍ പറഞ്ഞു.തിരിച്ചും ഇഷ്ടം ആണെന്നു അവള് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കുറെ കാത്തിരിക്കേണ്ടി വന്നു.
ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ അവള്‍ക്കു അഡ്മിഷന്‍ കിട്ടി.ഒരു വൈകുന്നേരം അവള്‍ എന്റെ അടുത്ത് വന്നു.ഞാന്‍ ചേട്ടന് വല്യ ബാധ്യത ആവും.അത് കൊണ്ട് ഞാന്‍ ഇനി ഞാന്‍ മിണ്ടാന്‍ വരില്ല.അവളുടെ കയ്യില്‍ ഞാന്‍ കയറി പിടിച്ചു.''പറ എന്നെ ഇഷ്ടമാണോ ???''''അവള്‍ പേടിച്ചു പോയി...''അതെ ഇഷ്ടമാണ് പക്ഷെ.... ''''
അവള്‍ നിലത്തു വീണു വിറക്കാന്‍ തുടങ്ങി.ഞാന്‍ പേടിച്ചു പോയി.പതുക്കെ അനക്കം നിന്നു ഓടി പോയി കുറച്ചു വെള്ളവുമായി വന്നു അവളുടെ മുഖത്തു തളിച്ചു.പെട്ടെന്ന് അവള്‍ എഴുന്നേറ്റു കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നിട്ട് അവള്‍ പറഞ്ഞു. ''''ഇതാ ഞാന്‍ പറഞ്ഞെ ''''ആദ്യമായി അവളെ ഞാന്‍ എന്നോട് ചേര്‍ത്തു പിടിച്ചു.എന്നും ഞങ്ങള്‍
കാണുമായിരുന്നു.അവളുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ അടിമയായി. ചേട്ടാ എന്നുള്ള വിളി അവള്‍ 'ഏട്ടാ 'എന്നാക്കി മറ്റുള്ളവരോട് അവള്‍ പെരുമാറുന്നത് ഒക്കെ കാണാന്‍ തന്നെ ഒരു രസമായിരുന്നു.ഇടയ്ക്കിടെ അവള്‍ തല കറങ്ങി വീഴും.അവളുടെ വീട്ടില്‍ നിന്നു അത്യാവശ്യം ചികിത്സ ഒക്കെ നടത്തുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ശരിക്കും ഫലം ചെയ്തില്ല.ഡിഗ്രി ഒക്കെ കഴിഞ്ഞു എനിക്ക് ജോലി ഒക്കെ ആയി.
കുറെ ആലോചനകള്‍ വന്നു എങ്കിലും എല്ലാം മുടക്കി വിട്ടു.അവളുടെ സൗന്ദര്യം കണ്ടു കുറെ ആലോചനകള്‍ വന്നെങ്കിലും അവളുടെ രോഗം അറിഞ്ഞ എല്ലാവരും തിരിച്ചു പോയി.എന്റെ വീട്ടില്‍ ഞാന്‍ കാര്യം അറിയിച്ചു എങ്കിലും അവള്‍ക്കു ഇങ്ങനെ ഒരു രോഗം ഉണ്ടെന്നു പറഞ്ഞില്ല.അവളുടെ അച്ഛനോട് എന്റെ വീട്ടുകാരോട് അവളുടെ രോഗ കാര്യം പറയണ്ട എന്നു ഞാന്‍ പറഞ്ഞിരുന്നു.'അവളെ കെട്ടാന്‍ പോകുന്നത് ഞാനാണല്ലോ.
എന്തു വന്നാലും അവളെ കളയാന്‍ ഞാന്‍ തയാറല്ലായിരുന്നു.പെണ്ണുകാണാന്‍ ചെന്ന എല്ലാര്‍ക്കും അവളെ ഇഷ്ടമായി.അമ്മയ്ക്കാണ് അവളെ ഏറ്റവും ഇഷ്ടമായത്.അടുത്ത മുഹൂര്‍ത്തത്തില്‍ കല്യാണം നടത്താം എന്നു തീരുമാനിച്ചു..യാത്ര പറഞ്ഞിറങ്ങുന്നതിനിടയില്‍ അകത്തു എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.''''എന്താ അത് '''എന്നു ചോദിച്ച അമ്മയേം കൂട്ടി ഞാന്‍ കാറില്‍ കയറി വീട്ടില്‍ വന്നു.കല്യാണം ആഘോഷമായി നടന്നു.വേറെ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല..
വീട്ടില്‍ വന്നു വിളക്കെടുത്തു അമ്മ ചിരിച്ചു കൊണ്ട് അവളെ സ്വീകരിച്ചു.''''വലതു കാല് വച്ചു കയറു മോളെ '''' ആരോ പറഞ്ഞു.മുറ്റത്തു നിന്നും അകത്തു കയറിയതും അവള്‍ തലകറങ്ങി വീണു വിറച്ചു അമ്മ പേടിച്ചു പോയി എല്ലാരും എന്നെ നോക്കി അമ്മയും.ഞാന്‍ ഓടി പോയി അമ്മയുടെ മേശയില്‍ നിന്നും താക്കോല്‍ എടുത്തു അവളുടെ കയ്യില്‍ വച്ചു.വീട്ടില്‍ ആരും ഒന്നും മിണ്ടുന്നില്ല. ആരോ മുഖത്തു വെള്ളം തളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റു.എന്നെ നോക്കി ഞാന്‍ അവളെ എന്നോട് ചേര്‍ത്തു നിര്‍ത്തി.എല്ലാവരും പിരിഞ്ഞു പോയി അമ്മ എന്നെ വിളിച്ചു.''നിനക്ക് നേരെത്തെ അറിയാമായിരുന്നോ അവള്‍ക്കു വയ്യാത്തതു ആണെന്ന്.''അറിയാം, അമ്മേ '''',ഞാന്‍ മറുപടി പറഞ്ഞു.അമ്മ::''പിന്നെന്താ നീ എന്നോട് പറയാതെ ഇരുന്നത് ??''''
ഞാന്‍ ::അത് അവളെ എനിക്കിഷ്ടം ആണ് നല്ല ഇഷ്ടം ആണ്.. കല്യാണം മുടങ്ങും എന്നോര്‍ത്ത് മിണ്ടാതെ ഇരുന്നതാ ക്ഷമിക്കണം അമ്മേ.അമ്മ മുഖം വീര്‍പ്പിച്ചു അടുക്കളയിലേക്ക് പോയി.വരാന്‍ പോകുന്ന വല്യ ഒരു അമ്മായി അമ്മ പോരു ഞാന്‍ ആ പോക്കില്‍ കണ്ടു.അന്ന് രാത്രി ഞങ്ങള്‍ ഭാവി കാര്യങ്ങള്‍ ഒക്കെ സ്വപ്നം കണ്ടു കിടന്നു.രാവിലെ അടുക്കളയില്‍ നിന്നും വല്യ ഒരു ബഹളം കേട്ടാണ് ഞാന്‍ എഴുന്നേറ്റതു.അമ്മായി അമ്മ മരുമകള്‍ പോരു തടയാനായ ഞാന്‍ അടുക്കളയിലേക്ക് ഓടി.
അവിടെ എന്റെ അമ്മയുടെ മടിയില്‍ കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്..... അമ്മ അവളുടെ നെറ്റി തടവുന്നു.എന്റെ കണ്ണു നിറഞ്ഞു.വൈകുന്നേരം ഞങ്ങളെയും കൂട്ടി അമ്മ ഒരു ആയുര്‍വേദ വൈദ്യശാലയില്‍ പോയി.അന്ന് രാത്രി അവള്‍ എന്നോട് ചോദിച്ചു.. ''''എന്റെ ഏറ്റവും വല്യ ഭാഗ്യം ആരാണെന്നു ഏട്ടന് അറിയാമോ ''''''''അറിയാം ഞാനല്ലേ '''' അല്പം അഹങ്കാരത്തോടെ അവളെ ഞാന്‍ നോക്കി.''''ഏട്ടനും ഭാഗ്യമാണ് പക്ഷെ ഏട്ടന്റെ അമ്മ അതായത് എന്റെ അമ്മയാണ് എന്റെ ഭാഗ്യം. ''''
കുറെ നാളുകള്‍ക്കു ശേഷം അവളുടെ അസുഖം നല്ല പോലെ കുറഞ്ഞു.കുറെ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ആ സിദ്ധന്‍ പറഞ്ഞിരുന്നു.ഇന്നു അറിയാതെ കഴിക്കാന്‍ പാടില്ലാത്ത എന്തോ കഴിച്ചതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി.അവള്‍ എന്നോട് ചേര്‍ന്ന് കിടന്നു.രാവിലെ തന്നെ വൈദ്യന്റെ അടുത്ത് പോയി.അദ്ദേഹം കുറെ വഴക്കൊക്കെ പറഞ്ഞു.മരുന്ന് തന്നു.പ്പ്രാവശ്യം അവള്‍ കൃത്യമായി മരുന്നൊക്കെ കഴിച്ചു.''''ഏട്ടാ എനിക്ക് ഇപ്പൊ ഒരു വിഷമം ഉണ്ട്..''എന്താ '
ഞാന്‍ ചോദിച്ചു. ''''നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോള്‍ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാന്‍ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു.കൃത്യമായ കരുതലും സ്‌നേഹവും ഉള്‍പ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാന്‍ മനസ്സില്‍ കരുതി.ഇന്നു രാവിലെ വീണ്ടും അവള്‍ തലകറങ്ങി വീണു.പക്ഷെ ഇപ്പ്രാവശ്യം വായില്‍ നിന്നു നുരയും പാതയും വന്നില്ല.പകരം വൈകിട്ട് ഒരു ഫോണ്‍ വന്നു.''''ഏട്ടാ എനിക്ക് പച്ച മാങ്ങാ വേണം.പറ്റുമെങ്കില്‍ ഒരു മസാല ദോശയും.''
.അസുഖം ഉണ്ടെന്നു അറിഞ്ഞിട്ടും തന്റെ പ്രണയിനിയെ വേണ്ട എന്ന് വെക്കാതെ ചേര്‍ത്ത് പിടിച്ച ഒരു യുവാവിന്റെ കഥ .പ്രണയം സത്യമാണെങ്കില്‍ അതിനെ തകര്‍ക്കാന്‍ ഒന്നിനും ആകില്ലെന്നും തെളിയിച്ച ഒരു കഥ.ആ പ്രണയത്തെ വിവാഹത്തില്‍ ചെന്നെത്തിക്കുകയും രോഗ വിവരം മറച്ചു വെച്ചിട്ടു പോലും തന്റെ മരുമകളെ സ്വന്ധം മകളായി കരുതി സ്‌നേഹിച്ച ഒരു അമ്മായി 'അമ്മ എല്ലാവര്ക്കും ഒരു മാതൃക ആണ്.സ്‌നേഹം കൊണ്ട് അസുഖങ്ങള്‍ മാറ്റാം എന്നതും ഈ സുന്ദരമായ പ്രണയ കഥയില്‍ നിന്നും നമുക്ക് മനസിലാക്കാം.
വളരെ ലളിതവും സന്തോഷകരവുമായ ഒരു പ്രണയ കഥ.ഭര്‍ത്താവിന്റെ സ്‌നേഹ ലാളനകള്‍ ഇട്ടപ്പോള്‍ അസുഖം പോലും തോറ്റു പോയി.തന്റെ ഭാഗ്യം ആണ് തന്റെ ഭര്‍ത്താവും അതിലുപരി അമ്മായി അമ്മയും എന്ന് മനസിലാക്കിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് ഒരു പ്ലസ് ടു കാരന് തോന്നിയ പ്രണയം വിവാഹത്തില്‍ എത്തുകയും പിന്നീട് അവരുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി വരുന്ന ഒരു കൊച്ചു കഥ ആണിത്.
കടപ്പാട് - പേരറിയാത്ത എഴുത്തുകാരന്‍
0 comments:
Post a Comment