കോഴിക്കോട് നഗരത്തിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വില്ക്കുന്നതിനായി എത്തിച്ച 220 നൈട്രോ സെപാം ലഹരി ഗുളികകളുമായി അറസ്റ്റിലായ നല്ലളം മാങ്കുനിപ്പാടം സ്വദേശി അജയ് എന്ന അപ്പു (22) നഗരത്തിലെ മികച്ച ഡാൻസർ. വിവാഹ വീടുകളിലും, ഡിജെ പാർട്ടികളിലും, മറ്റ് ആഘോഷ പരിപാടികളിലും “ഫ്രീക്കൻ മോഡൽ’ ഡാൻസ് അവതരിപ്പിക്കുന്ന ഇയാൾ ഈ ബന്ധമുപയോഗിച്ചാണ് വിദ്യാർഥികളെയും യുവാക്കളേയും വലയിലാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മയക്കുഗുളിക കഴിച്ചാൽ ദീർഘനേരം നിർത്താതെ ഡാൻസ് ചെയ്യാനാവുമെന്ന് പ്രചരിപ്പിച്ചാണ് ഇയാൾ വ്യാപാരം കൊഴുപ്പിച്ചിരുന്നത്. നിരവധി ചെറുപ്പക്കാർ ഇത്തരത്തിൽ മയക്കുമരുന്നിന് അടിമകളായിട്ടുണ്ട്.സായിബാബ ശൈലിയിൽ വസ്ത്രംധരിച്ചെത്തുന്ന ഇയാളുടെ ഡാൻസിൽ അകൃഷ്ടരായ ചില പെൺകുട്ടികളും മയക്കുമരുന്നിന് അടിമകളായതായി പോലീസ് പറഞ്ഞു. വിവാഹവീടുകളിൽ പതിവായി ഇയാൾ ഡാൻസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിവിധ വേഷങ്ങളിലുള്ള ഇയാളുടെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ജെൻഡ്സ് റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ ജോലി ഉപേക്ഷിച്ച ശേഷമാണ് ലഹരിമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് നല്ലളം പോലീസുമായി ചേർന്ന്നടത്തിയ ആസൂത്രിത നീക്കത്തിലാണ് തിങ്കളാഴ്ച വൈകിട്ട് നല്ലളം ഗവ.ഹൈസ്കൂളിന് അടുത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന ഒരു തരം ഹിപ്നോട്ടിക്ക് ഡ്രഗ്ഗാണ് നൈട്രോ സെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോ സെപാമിന്റെ പ്രവർത്തന രീതി .ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായും ക്രമേണ ഭ്രാന്തിന് തുല്ല്യമായ അവസ്ഥയിൽ എത്തിക്കുമെന്നും പഠനത്തിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. അമിതമായ ഉറക്കം, തലവേദന, മറവി, തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലഹരിമരുന്നാണ് നൈട്രോസെപാം.ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹനാപകടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് പറഞ്ഞു. 24 മുതൽ 36 മണിക്കൂർവരെ നീണ്ടുനിൽക്കുന്നതാണ് നൈട്രോ സെപാമിന്റെ ലഹരിയെന്നതും താരതമ്യേന വില കുറവുമാണ് വിദ്യാർഥികളെയും യുവാക്കളെയും ഇത്തരം ലഹരിയിലേക്ക് ആകർഷിക്കുന്നത്. പോണ്ടിച്ചേരി ,മൈസൂർ എന്നിവിടങ്ങളിൽ നിന്നും സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങിക്കുന്ന നൈട്രോസെപാം ഗുളിക 500 രൂപയ്ക്കാണ് ഇയാൾ ആവശ്യക്കാർക്ക് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു. നല്ലളം എസ്.ഐമാരായ കൈലാസ് നാഥ്, സെയ്തലവി, ആൻറി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ രാജീവ്.കെ.നവീൻ ,ജോമോൻ, സോജി, ഷാജി, രജിത്ത് ,രതീഷ്, അനുജിത്ത് ,സുമേഷ്, ജിനേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഡാന്സിലൂടെ യുവതി യുവാക്കളെ വീഴ്ത്തുന്നത് മയക്കുമരുന്നിന്റെ കെണിയിലേക്ക്…കോഴിക്കോട്ടെ ഫ്രീക്കന്റെ ഞെട്ടിക്കുന്ന കഥ

0 comments:
Post a Comment