മനു എന്നെ മറക്കണം ''എന്ന് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ തലയില്‍ വെള്ളിടി വെട്ടിയവനെ പോലെ നിന്നും ''നീ എന്ത് ഭ്രാന്താണ് സൗമ്യെ ഈ പറയുന്നെയെന്ന് ?''.... വളരെ കഷ്ടപ്പെട്ടാണവനവളോട് ചോദിച്ചത് ജീവന്‍ നഷ്ടപ്പെട്ടവസ്ഥയിലാരുന്നു അവന്‍ അവള്‍ വീണ്ടുമതാവര്‍ത്തിച്ചു ''അതെ മനു നമ്മുക്ക് പിരിയാം'' അത്രെയും പറഞ്ഞവള്‍ വേഗത്തില്‍ നടന്നകന്നു പോയി അവന്‍ അപ്പോഴുമവളെ വിളിച്ചുകൊണ്ടിരുന്ന............നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു അവനപ്പൊള്‍ ഇന്നലെ വരെ തന്റെ മാത്രം സ്വന്തമെന്ന് താന്‍ കരുതിയ അല്ലാ അങ്ങനെ വിശ്വസിച്ചിരുന്ന് തന്റെ പെണ്ണിന്നവനെ വേണ്ടായെന്ന് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു ,മനുവേട്ടാ എന്ന് മാത്രം വിളിച്ചിരുന്നവള്‍ ഇന്ന് ആ വിളി മനുയെന്നാക്കിരിക്കുന്നു . ഒരു രാത്രി കൊണ്ട് എങ്ങനെ കാര്യങ്ങല്‍ തകിടം മറിഞ്ഞു എന്ന് അവനെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല അവനു പൊട്ടിക്കരയണമെന്നുണ്ട് എന്നാല്‍ അവനു പറ്റുമായിരുന്നില്ല ...അവന്‍ വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ ശിലയ്ക്ക തുല്ല്യമായിരുന്നു വീട്ടിനുള്ളിലേക്ക് കയറിയവന്‍ ശരവേഗത്തില്‍ വാതില്‍ വലിച്ചടച്ച് സ്വീകരണ മുറിയില്‍ നിന്നവന്‍ അലറി ''നീ എന്തിനിതെന്നൊട്.''അത് മുറിയുടെ ഭിത്തികളില്‍ തട്ടി അവന്റെ ഉള്ളിലേക്ക് തന്നെ ആഞ്ഞടിച്ചു.വീട്ടിലാരുമില്ലാ എന്ന് പൂര്‍ണ്ണ ബോധമുള്ളത് കൊണ്ട് മാത്രമാണവനങ്ങനെ ചെയ്യതത്.അവന്റെ ചെറുപ്പത്തിലെ തന്നെ അമ്മ മരിച്ചതാണ് അവനാകെയുള്ളത് അച്ഛന്‍ മാത്രമാണ് അദ്ദേഹം ഒരു പേരെടുത്ത് ഡോക്ടറാണ് അവനോടൊപ്പം അവന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നെയാള്‍
സൗമ്യയും കാരൃത്തില്‍ പോലും അവനു സകല പിന്തുണയും കൊടുത്തെയാള്‍ ഇന്നലെയും അദ്ദേഹം ചോദിച്ചിരുന്നു ''എന്റെ മോളെ നീ എപ്പൊ കെട്ടുമെന്ന്'', അങ്ങനെയുള്ള അച്ഛനോട് താന്‍ എന്ത് പറയും നിരാശനാണ് അവന്‍.. ഉറ്റ സുഹൃത്തായ ഗൗതമിനെ വിളിച്ച് ....
ഗൗതം വരുമ്പോള്‍ മനു സ്വീകരണ മുറിയിലെ സോഫയില്‍ കിടക്കുവായിരുന്നു കിടപ്പ് കണ്ടപ്പെഴേ ഗൗതമിനു മനസ്സിലായി എന്തോ കാര്യം പന്തിയല്ലായെന്ന് മനു കണ്ണടച്ചു കിടക്കുകയായിരുന്നു അവന്റെ മനസ്സ് മുഴുവനും അവള്‍ പറഞ്ഞ് വാക്കുകളായിരുന്നു അതിനാലാവണം ഗൗതം വന്ന കാര്യം അവനറിഞ്ഞില്ല ഗൗതം മനു... മനു.. എന്ന് കുറെ തവണ വിളിച്ചപ്പൊഴാണ് അവന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത് ''എന്നാടാ?എന്നാ കാര്യം ? എന്ന് ഗൗതം ചോദിക്കുമ്പോഴേക്കുമവനെ കെട്ടിപിടിച്ച് ഇടറിയ സ്വരത്തില്‍ പറഞ്ഞു ''അവള്‍ എന്നെ വിട്ട് പോയടാ ''എന്ന് ആ വാക്കുകള്‍ ഗൗതമിലും ഞെട്ടലുണ്ടാക്കി ''നീ എന്ത് ഭ്രാന്താണ് മനു പറയുന്നെ?അവളെവിടെ പോകാന്‍?''ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു'' അറിയില്ല!.. പതിവ് പോലെ ഞാന്‍ അവളെ കാണാന്‍ പോയതാണ് ,മനു എന്നെ മറക്കണം,നമ്മള്‍ക്ക് പിരിയാം എന്ന് മാത്രം പറഞ്ഞവള്‍ വേഗത്തില്‍ തിരിച്ചു നടന്നു''.. ഞാന്‍ വിളിച്ചിട്ടുമവള്‍ നിന്നില്ലാ ഇത് കേട്ടയുടനെ ഗൗതമില്‍ ഒരു നടുക്കമനുഭവപ്പെട്ടു അവനും കേട്ടതൊന്നും വിശ്വസിക്കാനായില്ലാ സൗമ്യ അത്രക്ക് നന്മയും ,സ്‌നേഹവും ഉള്ള് കുട്ടിയാണ് എന്ന് നന്നായി അറിയാമായിരുന്ന് ഒരാള്‍ കൂടിയായിരുന്നു ഗൗതം .....ആലോചനയില്‍ നിന്നും, ഞെട്ടലില്‍ നിന്നും മുക്തനായവന്‍ മനുവിനോട് പറഞ്ഞു ''ഡാ നീ വാ എനിക്കവളെ കാണണം എന്ന് ''വേണ്ടായെന്നൊ.വേണമെന്നൊ അവന്‍ പറഞ്ഞില്ല ഗൗതമിനൊപ്പം അവന്റെ കാലുകള്‍ ചലിച്ചു .....സൗമ്യ അവരെം കാത്ത് റോഡിന്റെ ഓരത്ത് നില്‍പ്പുണ്ടായിരുന്നു ഗൗതമിനെ കണ്ടപ്പോള്‍ അവള്‍ പ്രസരിപ്പോടെ ഒരു ചിരി ചിരിച്ചു എന്നാല്‍ മനുവിനെ ആദ്യമായി കാണുന്നത് പോലെ ആയിരുന്നു അവളുടെ പ്രവര്‍ത്തി അത് ഗൗതമിലു നിരാശവുളവാക്കി ഗൗതം അവളെം കൊണ്ട് അല്‍പം മാറി നിന്നു മനു ഒരു തരത്തിലുമുള്ള പ്രതികരണവും മുതിര്‍ന്നില്ല......!''സൗമ്യെ നിനക്കെന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ ' എന്ന് ഗൗതം ചോദിച്ചപ്പോള്‍ അവളുടെ മറുപടി കേട്ടവന്‍ ഞെട്ടി ''മനുവിനെക്കാള്‍ നല്ലൊരുത്തന്റെ വിവാഹ ആലോചന വന്നെന്നും വീട്ടുകാരുറപ്പിച്ചെന്നും, അവള്‍ക്കും താല്‍പര്യമാണ്'' എന്നവള്‍ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു ''നീ ഇങ്ങനെയൊരു പെണ്ണാണെന്ന് ഞാന്‍ കരുതിയില്ലാ ''എന്ന് ഗൗതം പറഞ്ഞപ്പോള്‍ ''ഞാന്‍ ഏത് തരക്കാരിയായാലെനിനക്കെന്നാ, ഞാന്‍ എന്റെ ഭാവിക്ക് നല്ലത് എന്തായിരുന്നോ അത് ചെയ്തു ' അവള്‍ അത്രേം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഗൗതം അവളില്‍ നിന്നു നടന്നകന്നിരുന്നുവീട്ടിലെത്തിയപ്പോള്‍ മനുവിന്റെ അച്ഛന്‍ വന്നിരുന്നു മനുവിന്റെ മുഖം കണ്ടപ്പോളെ എന്തൊ കാര്യമായി ഉണ്ടെന്ന് മനസ്സിലായി എന്നാല്‍ മനു അച്ഛനെ ശ്രദ്ധിക്കാതെ തന്റെ റൂമില്‍ പോയി ......എന്നാല്‍ ഗൗതം അദ്ദേഹത്തോടെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിലും ഞെട്ടലും,നിരാശയുമായി .. ഗൗതം യാത്ര പറഞ്ഞ് പോയപ്പോള്‍ മനുവിന്റെ മുറിയിലേയ്ക്ക് പോകണമെന്നുണ്ടാരുന്നു എന്നാല്‍ ആ തീരുമാന അദ്ദേഹം പെട്ടെന്ന് തന്നെ മാറ്റി. പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു മനുവിന്റെ അച്ഛന്‍ ഡ്യൂട്ടിക്ക് പോയില്ലാ ഒരു കപ്പ് ചായയുമായി അദ്ദേഹം അവന്റെ മുറിയിലേയ്ക്ക് ചെന്നും അവിടെ അവന്‍ വലിച്ചെറിഞ്ഞ് വസ്തുക്കള്‍ ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു. അദ്ദേഹം ടേബിളില്‍ കപ്പ് വച്ചിട്ട് മനുവിനെ വിളിച്ചു രണ്ട്-മൂന്ന് വിളികള്‍ കൊണ്ടവന്‍ എണ്ണിച്ചു ദുഃഖം അവന്റെ മുഖത്ത് നിന്ന് വായീച്ചെടുക്കാമായിരുന്നു ..ചായ കൊടുത്തിട്ട് ഫ്രെഷായി വരാന്‍ പറഞ്ഞ് അദ്ദേഹം റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. മനു ഫ്രെഷായി പുറത്തേക്ക് വരുമ്പോള്‍ അച്ഛന്‍ പത്രം വായിക്കുവാരുന്നു മനുവിനെ കണ്ടപ്പോള്‍ ഇരിക്കാന്‍ പറഞ്ഞിട്ട് പത്രം മടക്കി ടേബിളില്‍ വച്ചിട്ട് മനുവിനെ നോക്കി കൊണ്ട് പറഞ്ഞു ''നിനക്ക് വിഷമം ഉണ്ടെന്നറിയാം പക്ഷേ നിന്നെ വേണ്ടാത്തവളെ നീ മറക്കണം ' മനുവിന്റെ പ്രതികരണം അയാളില്‍ അഭിമാനമുളവാക്കി മനു പറഞ്ഞു''നിരാശയുണ്ട് അവളെ പോലൊരു പെണ്ണിനെ സ്‌നേഹിച്ചതില്‍ മാത്രം''അദ്ദേഹം അവനോട് പറഞ്ഞു നീയാണ് യഥാര്‍ത്ഥ പോരാളി ' മനു ചെറുതായി ഒന്ന് ചിരിച്ച് ശേഷം പറഞ്ഞു ''അവള്‍ എന്നെക്കാള്‍ നല്ലൊരുത്തന്നെ കണ്ട് അല്ലെ പോയെ അവള്‍ പോട്ടെ ''അത്രയും ഒരു വിഷമവും കൂടാതെ പറയാന്‍ അവന്‍ നന്നായി ബുദ്ധിമുട്ടി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.മനു തുടര്‍ന്നു ''അച്ഛാ ഞാനിമിവിടെ നീല്‍ക്കുന്നില്ലാ ഞാന്‍ ബാംഗ്ലൂര്‍ പോകുകയാണ് അവിടെ ഫ്രണ്ട് ഉണ്ട് അവന്റെ കൂടെ കുറച്ച് കാലം തങ്ങാമെന്ന് കരുതുന്നു'' അദ്ദേഹം പറഞ്ഞു ''നിനക്ക് അങ്ങനെ തോന്നുമെങ്കില്‍ അങ്ങനെ ചെയ്യ്'' ''എനിക്കറിയാം അച്ഛനു വിഷമം ആകുമെന്ന് പക്ഷേ ഇപ്പോള്‍ എനിക്കിങ്ങനൊരു ഒളീവ് ജീവിതം ആവിശ്യമാണ്.... ഞാന്‍ നാളെ തന്നെ പോകും , ഗൗതമിനോട് പോലും ഞാന്‍ പറഞ്ഞിട്ടില്ല'' അവന്റെ അച്ഛന്‍ ഇതെല്ലാം കേള്‍ക്കുക മാത്രമാണ് ചെയ്തത് അദ്ദേഹത്തിന്റെ മനസ്സില്‍ കുറെയേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു അതിനെല്ലാം അടിസ്ഥാനം മനു എങ്ങനെ പെട്ടെന്ന് മാറിയെന്നതാണ്...............അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു മനു ബാംഗ്ലൂര്‍ എത്തിയിട്ട് ഇന്നവന്‍ അറിയപ്പെടുന്നൊരു ബിസ്സിനസ്സക്കാരനാണ് അവന്റെ അധ്വാനമാണവന്നെ ആ നിലയില്‍ അവനെയെത്തിച്ചത് . പൂര്‍ണമായും പഴയ കാര്യങ്ങളെല്ലാം അവന്‍ മറന്നിരിക്കുന്നു. അവന്‍ നാട്ടില്‍ നിന്നും പോയ ശേഷം അവിടെ മൂന്ന് മാറ്റങ്ങളുണ്ടായി ഗൗതം ജോലിയില്‍ പ്രവേശിച്ചു, അച്ഛന്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഡോക്ടറായി സേവനമാരംഭിച്ചു, മറ്റൊന്ന് അവനെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നാണ് സൗമ്യ സ്ഥലം മാറി പോയിരിക്കുന്നു , അച്ഛന്‍ ദിവസവും വിളിക്കാറുണ്ട് അപ്പോഴെല്ലാം അവന്റെ കല്ല്യാണ കാര്യം പറയുംഅവനെപ്പോഴും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച് കൊണ്ടിരുന്നു അച്ഛന്റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ആരുടെയോ അവസാനത്തെ ആഗ്രഹമാണ് തന്റെ വിവാഹം എന്ന് ഇനീം അച്ഛനെന്തെങ്കിലും ഗൗതമിനോട് ഫറഞ്ഞിട്ടുണ്ടൊ?..കാര്യം പറഞ്ഞപ്പോള്‍ അവനും പറഞ്ഞ് ''അദ്ദേഹത്തിനൊന്നുമില്ലാ എന്നാല്‍ നീ അകന്നു നില്‍ക്കുന്നത് കൊണ്ടിണ് അങ്ങനെ ആഗ്രഹിക്കുന്നതെന്ന്'' ഒടുവില്‍ അവനതിന് സമ്മതിച്ചു ഒന്നര വര്‍ഷത്തിനു ശേഷം അവന്‍ നാട്ടിലേക്ക് തിരിച്ചു
വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ അവിടെ ഇല്ല ,തന്നെ കൂട്ടാന്‍ വരണ്ടായെന്ന് പറഞ്ഞതിനാല്‍ അച്ഛന്‍ ആശുപത്രിയില്‍ പോയിരിക്കാം എന്നവന്‍ ഊഹിച്ചു.ഗൗതമിനെ വിളിച്ചിട്ടും കിട്ടുന്നില്ല ..അവന്‍ വരുന്നത് കാരണം വീടിന്റെ താക്കോല്‍ പൂച്ചെട്ടിയില്‍ വെച്ചിട്ടാണ് പോയത് ,അവന്‍ വാതില്‍ തുറന്നു അകത്തു കയറി നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടിയ രാജാവിന്റെ അവസ്ഥയില്‍ ആയിരുന്നവന്‍ അവന്‍ ഫ്രെഷായി ഉറങ്ങാന്‍ കിടന്നു ഉച്ചയ്ക്ക് അച്ഛന്‍ വന്ന് വിളിച്ചപ്പോളാണവന്‍ എണ്ണിച്ചത് ഉച്ച ആയപ്പോള്‍ ഗൗതം വന്നു ഉച്ചയ്ക്ക് ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകണമെന്നു കൂടെ ഗൗതവും കാണണമെന്ന് മനുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടതിനാലാണ് ഗൗതം എത്തിയത് .മനു റെഡിയായി വരുമ്പോള്‍ അച്ഛനും ഗൗതവും എന്തൊ കാര്യമായ ചര്‍ച്ചയിലാരുന്നു മനുവിനെ കണ്ടതോടെ അവര്‍ സംസാര വിഷയം മാറ്റി .ഗൗതം ആയിരുന്നു കാറോടിച്ചത് ഇടക്ക് അവന്‍ മനുവിനോടെന്തെക്കെയോ ചോദിക്കുന്നുണ്ട് അവന്‍ മൂളുക മാത്രമാണ് ചെയ്തത്.പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവരെ സ്വീകരിക്കാന്‍ അവരെല്ലാം കാത്ത് നില്‍ക്കുകയായിരുന്നുഎല്ലാവരെയും പരിചയപ്പെട്ട ശേഷം പെണ്‍കുട്ടി വന്നു പേര് വൈഷ്ണവി അച്ഛനൊപ്പം ജോലി ചെയ്യുന്ന കുട്ടിയാണ് എന്നവന്‍ അറിഞ്ഞു അത്‌കൊണ്ടാവണം അവനിഷ്ടമായി എന്ന് മാത്രമവന്‍ പറഞ്ഞു.രണ്ട് പേര്‍ക്കുമിഷ്ടമായ സ്ഥിതിക്ക് ഉടനെ തന്നെ ചടങ്ങ് നടത്താമെന്ന് അവന്റെ അച്ഛന്‍ പറഞ്ഞപ്പോള്‍ വൈഷ്ണവി യുടെ അച്ഛന്‍'' ഉടനെതന്നെ എങ്ങനെ എന്ന്?'' മറു ചോദ്യം ചോദിച്ചു ''ശുഭകാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് ' പറഞ്ഞു അവിടെ നിന്ന് പിരിഞ്ഞു .
രണ്ട് ദിവസത്തിനുശേഷം വൈഷ്ണവി യുടെ അച്ഛന്‍ ഉടനെ തന്നെ ചടങ്ങ് നടത്താമെന്ന് അറിയിച്ചു പീന്നീട് എല്ലാം പെട്ടെന്നായിരുന്നു ഒരു പെണിനാല്‍ തേക്കപ്പെട്ടതിനു ഒന്നര വര്‍ഷത്തിനു ശേഷം അവന്‍ വിവാഹിതനാകുകയാണ് അങ്ങനെ ആ ചടങ്ങ് നടന്നു അവന്റെ അച്ഛന്റെ മുഖത്തെ സന്തോഷമവനു വായിച്ചെടുക്കാന്‍ മായിരുന്നു എങ്കിലും അച്ഛന്റെയും ഗൗതമിന്റെയും മുഖത്ത് ദുഃഖം തളം കെട്ടി കിടക്കുന്നതായി അവനു തോന്നി അന്ന് രാത്രിയില്‍ മനുവിന്റെ അച്ഛനു ഒരു കോള്‍ വന്നു അദ്ദേഹം ശരവേഗത്തില്‍ ആശുപത്രിയിലേക്ക് കുതിച്ചു ......വിവാഹ പിറ്റേന്ന് മനു വളരെ പ്രസന്നവദനായി കാണപ്പെട്ടു അവന്‍ പുറത്ത് കസേരയില്‍ ഇരിക്കുകയാണ് അപ്പോഴാണ് ആ ദിവസത്തെ പത്രമവനെടുത്തത് അവന്‍ ഓരോ താളുകളായി മറിച്ച് ഒരു താളില്‍ അവന്റെ കണ്ണൊടക്കി അതിലെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ''സൗമ്യ 26വയസ്സ് അന്തരിച്ചു സംസ്‌കാരം ഇന്ന് വീട്ട് വളപ്പില്‍'' അപ്പോഴേക്കും വൈഷ്ണവി ചായയുമായി വന്നിരുന്നു മനു അപ്പോള്‍ ആ വാര്‍ത്തയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്''എന്താ മനുവട്ടാ ? എന്ത് പറ്റി?''അവന്‍ ആ താള്‍ അവള്‍ക്ക് നേരെ നീട്ടി അവളത് വായിച്ചു ശേഷം ചോദിച്ചു''മനുവേട്ടന്‍ പോകുന്നൊയെന്ന്''..''ഇല്ല!'' എന്നവന്‍ പറഞ്ഞു അപ്പോഴേക്കും മനുവിന്റെ അച്ഛന്‍ വന്നിരുന്നു അദ്ദേഹം പറഞ്ഞു ''ഇന്നലെ രാത്രി ഒരു Emergency ഉണ്ടായിരുന്നു ഒരു പെണ്‍കുട്ടി ഒരു വര്‍ഷത്തോളമായി ആ കട്ടി കഷ്ടപ്പെടുകയായിരുന്നു ഇന്നലെ മരിച്ചു..''അദ്ദേഹമത് പറഞ്ഞത് മനുവിനോട് ആണെങ്കിലും വൈഷ്ണവിയിലേക്കാരുന്നു അദ്ദേഹത്തിന്റെ നോട്ടം . വൈഷ്ണവി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി മനു അച്ഛന്‍ പറഞ്ഞതെല്ലാം കേട്ട് ശേഷം ആ പത്ര താള്‍ അദ്ദേഹത്തിന് നേരെ നീട്ടിയ ശേഷം ഒരു ചെറു ചിരിയോടെ വിജയിച്ചവന്നെ പോലെ അകത്തേക്ക് പോയി അദ്ദേഹം അത് വായിച്ച് ശേഷം നിര്‍വികാരതിനായി ഒരു നിമിഷം ദൂരേയ്ക്ക് നോക്കി നിന്നു. മനു പോയില്ലെങ്കിലും അവന്റെ അച്ഛന്‍ ഗൗതമിനോം കൂട്ടി ആ തേപ്പ്കാരിയുടെ സംസ്‌കാരം ചടങ്ങിന് പോയിരുന്നു . കാരണം കടങ്ങള്‍ ഒരു പാടുണ്ടായിരുന്നു അദ്ദേഹത്തിന് വീട്ടാന്‍.............ശുഭം - Lijo
0 comments:
Post a Comment