ദാരിദ്ര്യത്തിന്റെ പടുകുഴിയിലായ സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ഹോംനേഴ്സ് ജോലിക്ക് പോയ യുവതി ചതിക്കുഴിയില്‍ നിന്ന് വീണ്ടും ചതിക്കുഴിയിലേക്ക് വീണ ദുരന്തജീവിതകഥയാണിത്.കുടുംബത്തിന് തണലാകാനും, അനിയത്തിമാരെ പഠനത്തിന് സഹായിക്കാനുമാണ് കോട്ടയം പാമ്പാടി സ്വദേശിനി ഈ തൊഴില്‍ തിരഞ്ഞെടുത്തത്.അപസ്മാര രോഗിയാണെങ്കിലും,എന്തെങ്കിലും തരത്തില്‍ കുടുംബത്തിന് ഒരുസഹായം എന്നത് മാത്രമായിരുന്നു ജോലിക്കിറങ്ങുമ്പോള്‍ യുവതിയുടെ മനസിലെ മോഹം.
പത്രപരസ്യം കണ്ടാണ് എറണാകുംളം കടവന്ത്രയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ ഹോംനേഴ്സായി ജോലിക്ക് പോയത്.ഇവിടുത്തെ സാഹചര്യങ്ങള്‍ മുതലാക്കി ഡോക്ടറുടെ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചു.ഗര്‍ഭിണിയായ വിവരം ആദ്യം മറച്ചുവച്ചുവെങ്കിലും, പിന്നീട് അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. പഠിച്ചുകൊണ്ടിരിക്കുന്ന സഹോദരിമാരുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ യുവതിയെ വീട്ടില്‍ നിന്ന് മാറ്റാനായിരുന്നു അച്ഛന്റെ തീരുമാനം.
മകളുടെ പ്രസവം കഴിയുന്നതുവരെ കൊട്ടാരക്കരയിലെ പരിചയക്കാരുടെ വീട്ടില്‍ ആക്കാനായി പുറപ്പെട്ടു. എന്നാല്‍, അവിടെയെത്തിയപ്പോഴാണ് പ്രതീക്ഷിച്ച് പോയവരെ കാണാന്‍ കഴിഞ്ഞില്ല. ഇതോടെ, തല്‍ക്കാലത്തേക്ക് ലോഡ്ജില്‍ മുറിയെടുക്കാന്‍ തീരുമാനിച്ചു. യുവതിക്ക് അത് മറ്റൊരു പീഡനപര്‍വത്തിന്റെ തുടക്കമായിരുന്നു അത്. അച്ഛന്‍ പുറത്ത് പോയ അവസരങ്ങള്‍ മുതലെടുത്ത് ചിലര്‍ യുവതിയെ വീണ്ടും പീഡനത്തിനിരയാക്കി. സിന്ധു, ശോഭ എന്നീ പെണ്‍വാണിഭസംഘത്തിന്റെ ഇടനിലക്കാര്‍ യുവതിയെ പരിചയപ്പെടുകയും, മറ്റുചിലര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു.യുവതിയെ ഒരുവീട്ടില്‍ എത്തിച്ചായിരുന്നു പീഡനം. ഈ വിവരം പുറത്ത് വന്നതോടെ കേസില്‍ പെട്ട സിദ്ധന്‍, സിന്ധു, ശോഭ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഈ കേസില്‍, സിദ്ധനും, സിന്ധുവും ഇപ്പോള്‍ റിമാന്‍ഡിലാണ്.ഒടുവില്‍ ആശയും ആശ്രയവുമറ്റതോടെ, യുവതി പത്തനാപുരത്തെ ഗാന്ധിഭവനില്‍ അഭയം തേടി.കൊട്ടാരക്കര സിഐ അജു ഐ തോമസ്, വനിതാ കോണ്‍സ്റ്റബിള്‍ ഡി.പ്രിജിമോള്‍, എന്നിവരാണ് ഗാന്ധിഭവനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷെല്‍ട്ടര്‍ ഹോമില്‍ യുവതിയെ ഏല്‍പിച്ചത്.ഏഴുമാസം ഗര്‍ഭിണിയായ യുവതി ഷെല്‍റ്റര്‍ ഹോമിലെ പരിചരണത്തില്‍ സുഖംപ്രാപിച്ചുവരുന്നു
0 comments:
Post a Comment