തീര്‍ച്ചയായും കണ്ണു നനഞ്ഞ് പോകും ഈ ഒരു കഥ വായിച്ചാല്‍. ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാത്ത, എന്റെ ഭര്‍ത്താവ് മറ്റുള്ളവരെ പോലെ റൊമാന്റിക് അല്ല എന്നു പറയുന്ന, അടുക്കള ജോലികളില്‍ എന്നെ സഹായിക്കുന്നില്ല എന്ന് പറയുന്ന, അമ്മയോടാണ് എന്നെക്കാള്‍ സ്‌നേഹം എന്നെല്ലാം പറഞ്ഞ് പരിഭവിക്കുന്ന ഭാര്യമാര്‍ക്കായി സമര്‍പ്പിക്കുന്നു.
ഇന്നും അയാള്‍ ജോലിക്കു ഇറങ്ങുമ്പോള്‍ ഭാര്യയോട് പറഞ്ഞു. അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ മറക്കണ്ട.അത് കേട്ടപ്പോള്‍ ഇന്ന് അവള്‍ക്ക് പതിവില്ലാത്തവണ്ണം ദേഷ്യം വന്നു.രണ്ടു ദിവസമായി ഞാനിവിടെ പനി പിടിച്ചിരിക്കുന്നു. ചെറിയ പനിയാണങ്കിലും എന്താ കുറഞ്ഞോ ? മരുന്ന് കഴിച്ചോ എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല... അതിനു ഞാന്‍ എല്ലാം തയ്യാറാക്കി സമയത്ത് റെഡിയാക്കി കൊടുക്കുന്നുണ്ടല്ലോ. പിന്നെ എന്തിനു ചോദിക്കണം... അവള്‍ പിറുപിറുക്കി കൊണ്ട് അടുക്കളയിലേക്ക് പോയി...
അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു... ആരുമില്ലാത്തപോലെ അവള്‍ക്ക് തോന്നി... എത്ര വയ്യാണ്ടായാലും ചെയ്യേണ്ട പണികള്‍ മുഴുവന്‍ അവള്‍ എടുക്കും...നിനക്കു വയ്യെങ്കില്‍ ഇന്ന് അലക്കണ്ട നാളെ അലക്കിയാല്‍ മതിയെന്നു ഭര്‍ത്താവ് മൊഴിഞ്ഞാലും അവള്‍ അതൊക്കെ ചെയ്യും... കാരണം ഇന്ന് എടുക്കാത്തതിന്റെ ഇരട്ടി നാളെ അവള്‍ ചെയ്യേണ്ടി വരും എന്ന തിരിച്ചറിവ്.എത്രയോ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സഹായിക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ കൊതിയാകും.
ഇവിടെയുള്ള ഒരാള്‍ക്ക് ഏതെങ്കിലും ഒരു കറി, പോട്ടെ ഒരു ചായ, കിട്ടില്ല ഈ ജന്മത്ത്.അവള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മക്ക് മരുന്ന് എടുത്ത് കൊടുക്കാന്‍ പോയി....അമ്മയ്ക്ക് ഇപ്പോള്‍ തീരെ ഓര്‍മയില്ലാത്ത കാരണമാണ് അവളെ മരുന്ന് കൊടുക്കാന്‍ അയാള്‍ ഏല്പിച്ചത്... അമ്മയെന്ന് വച്ചാല്‍ അയാള്‍ക്ക് ജീവന്‍ ആണ്... അത് അവളെ ചിലപ്പോഴൊക്കെ ദേഷ്യപെടുത്താറുമുണ്ട്...
നിങ്ങള്‍ക്ക് എന്നെക്കാളും ഇഷ്ടം നിങ്ങളുടെ അമ്മയെയാണെന്ന് എനിക്കറിയാം....ഇത് അവളുടെ സ്ഥിരം ഡയലോഗ് ആണ്... അതിനയാള്‍ മറുപടി 'അതെ ' എന്ന് ഒതുക്കും...ജോലി കഴിഞ്ഞു എത്തുമ്പോള്‍ 9 മണിയാകും...അപ്പോഴും അയാള്‍ അമ്മയുടെ റൂമില്‍ കയറി അമ്മയുടെ അടുത്തിരുന്ന് സംസാരിച്ചതിന് ശേഷമേ മക്കളോട് പോലും സംസാരിക്കാന്‍ വരു... പിന്നെ അയാള്‍ രണ്ടു മക്കളോടും സംസാരിച്ചിരിക്കും... അവളോടും അയാള്‍ നല്ല മൃദുവായി തന്നെയേ സംസാരികുമായിരുന്നുള്ളു...
പക്ഷെ അവള്‍ക്കതൊന്നും പോരായിരുന്നു.... നിങ്ങള്‍ ഒട്ടും റൊമാന്റിക് അല്ല എന്ന് അവള്‍ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു... വീട്ടില്‍ ഒട്ടും പണിയെടുക്കാത്തവന്‍ എന്നും പറഞ്ഞു അയാളെ ഇടക്കിടെ കുത്തുമായിരുന്നു... അയാള്‍ അതെല്ലാം ഒരു ചിരിയില്‍ ഒതുക്കും....
അമ്മയുടെ മൂന്നാമത്തെ മകനാണ്... ഭാഗം വെച്ചു പിരിഞ്ഞപ്പോള്‍ അമ്മയെ മൂത്ത ചേട്ടന്മാര്‍ക് വേണ്ട... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടും അമ്മയെയും അയാള്‍ സന്തോഷത്തോടെ ഏറ്റെടുത്തു... അയാള്‍ക്ക് 2 ആണ്‍മക്കള്‍ ആണ്.. ബാധ്യതകള്‍ ഒന്നുമില്ല എന്ന് ഏട്ടന്മാരുടെ കണ്ടെത്തല്‍... അപ്പോഴും അയാള്‍ ചിരിച്ചു... നിങ്ങള്‍ എനിക്ക് അമ്മയെ തന്നല്ലോ അതുമതി... അതായിരുന്നു അയാള്‍....രാത്രി ഏറെ വൈകീട്ടും അയാളെ കാണാതായപ്പോള്‍ അവള്‍ പേടിച്ചു.. അതെ സമയം തന്നെ ഒരു ഓട്ടോ വന്നു നിന്നു...അയാള്‍ക്കൊപ്പം 2 പേരും കൂടി ഉണ്ട്... അപ്പോഴാണ് അവള്‍ അയാളുടെ കാലില്‍ ഒരു കെട്ട് കണ്ടത്...അവള്‍ അയാള്‍ക്കരികിലേക്ക് ഓടി ചെന്നു...പേടിക്കേണ്ട ചേച്ചി.... ഷോപ്പ് അടുക്കുന്ന നേരത്തു ഗ്ലാസ് കൊണ്ടതാ... ഗ്ലാസ് കട്ടര്‍ എടുത്തു വയ്ക്കാന്‍ പോയതാ... അപ്പോഴാ തട്ടിയത്... 3 സ്റ്റിച് ഉണ്ട്... ഒരാഴ്ച റസ്റ്റ് എടുക്കട്ടേ... ഞങ്ങള്‍ പോകട്ടെ ചേട്ടാ...അവര്‍ തിരിച്ചു പോകുമ്പോഴേക്കും അയാള്‍ പടികള്‍ കയറി അമ്മയുടെ റൂമിലേക്കു പോകുന്നത് അവള്‍ കണ്ടു...പിറ്റേദിവസം മുതല്‍ അമ്മയ്ക്ക് മരുന്ന് കൊടുക്കാനും ഭക്ഷണം കൊടുക്കാനും അയാള്‍ തന്നെ മുന്‍പോട്ട് വന്നു... അമ്മയുടെ അടുത്ത് ചെന്നിരുന്ന് പത്രം വായിച്ചു കൊടുക്കാനും അയാള്‍ ഒരുപാട് ഉത്സാഹം കാണിക്കുന്നതായി അവള്‍ക്ക് തോന്നി...ഇങ്ങനെയുള്ള ഒരു മകന്‍ ഏത് അമ്മയുടെയും ഭാഗ്യമല്ലേ...
അന്ന് രാത്രി കിടക്കുമ്പോള്‍ കുട്ടികള്‍ ഉറങ്ങിയെന്നു കണ്ട അവള്‍ ഭര്‍ത്താവിന്റെ അരികില്‍ ചെന്നു കിടന്നു.. അയാള്‍ അവളുടെ നെറ്റിയില്‍ മൃദുവായി തലോടി..നീ ഈ വീട്ടില്‍ ഒരുപാട് കഷ്ട്ടപെടുന്നുണ്ടെന്നു എനിക്കറിയാം... ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്നപ്പോള്‍ നിന്റെ ഉച്ചയുറക്കം പോലും നഷ്ടപെട്ടുലെ..അത് സാരമില്ല ഏട്ടാ... അതൊന്നും എനിക്ക് കുഴപ്പമില്ല... പക്ഷെ സ്‌നേഹത്തോടെയുള്ള ഒരു വാക്ക്... അത് മാത്രം മതി. നിങ്ങളുടെ അമ്മയെ സ്‌നേഹിക്കുന്നില്ലേ. അതു പോലെ.
അത് കേട്ടതും അയാള്‍ ചിരിച്ചു... അത് കണ്ടവള്‍ക്ക് ദേഷ്യം വന്നെങ്കിലും അവള്‍ അത് പുറത്തു കാട്ടിയില്ല..എടി. എനിക്ക് അമ്മ മാത്രമല്ല നീയും മക്കളും പ്രിയപ്പെട്ടതാണ്... പക്ഷെ അവരൊക്കെ ഇനി എത്ര നാള്‍ ഉണ്ടാകും... കണ്ണും കാതും കേള്‍ക്കാത്ത അവരെയൊക്കെ നമ്മള്‍ ഒറ്റപെടുത്തിയാല്‍ ഏത് ദൈവം നമ്മളോട് പൊറുക്കും... ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാത്ത സ്‌നേഹം മരിച്ചു കഴിഞ്ഞിട്ട് എന്തിനാ..?നമ്മുക്ക് ഇനിയും കിടക്കുന്നുണ്ടല്ലോ ജീവിതം ...നമ്മുടെ മക്കളും ഇതൊക്കെയല്ലേ കണ്ടുപഠിക്കേണ്ടത്..
അവള്‍ അയാളുടെ മാറിലേക്ക് ചാഞ്ഞു.. .അവളുടെ കണ്ണു നീരിന്റെ ചൂട് അയാളുടെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി ...അത് ഒരു പശ്ചാത്താപത്തിന്‍ ചൂടാണെന്നറിഞ്ഞ അയാളുടെ ഉള്ളില്‍ ഒരു സന്തോഷത്തിന്‍ വെളിച്ചം വീശി...പിറ്റേ ദിവസം അവള്‍... അയാള്‍ പറഞ്ഞ പ്രകാരം.... അയാള്‍ ജോലി ചെയ്യുന്ന പെയിന്റ് ഷോപ്പിലേക് ശമ്പളം വാങ്ങാനായി പോയി...അവിടെ ചെന്ന അവളോട് അയാളുടെ അസുഖ വിവരം അനേഷിച്ച ശേഷം മുതലാളി അവള്‍ക്ക് ശമ്പളം കൊടുത്തു.അതു വാങ്ങി തിരികെ നടക്കുമ്പോള്‍ മുതലാളി നില്‍ക്കാന്‍ പറയുന്നത് അവള്‍ കേട്ടു.. ..ദാ ഈ കവര്‍ കൂടിയും ഉണ്ട് ...എന്താ ഇതില്‍ എന്ന അര്‍ത്ഥത്തില്‍ അവള്‍ മുതലാളിയെ നോക്കി. ..
ഈ കവറില്‍ ഉള്ളത് അവന്‍ ഇവിടെ ഇറക്കി വയ്ക്കുന്ന പെയിന്റ് സാധനങ്ങളുടെ ഇറക്കു കൂലി... ഇവിടെ 7 മണിക്ക് കണക്കുകള്‍ ക്ലോസ് ചെയ്യും.ബാക്കി സമയങ്ങളില്‍ ഇവിടെ വരുന്ന പെയിന്റ് വണ്ടികളില്‍ നിന്ന് അവനും മറ്റു രണ്ടുപേരും ചേര്‍ന്ന് ഇതെല്ലാം ഇറക്കി വയ്ക്കും... അന്ന് അങ്ങനെ ഗ്ലാസ് ഇറക്കുമ്പോഴാ അവന്റെ കാല്‍ മുറിഞ്ഞത്.. അതിന്റെയെല്ലാം കൂലിയാണ് ഈ കാശ്...മുതലാളിയുടെ വാക്കുകള്‍ അവളില്‍ ഒരു നടുക്കം ഉണ്ടാക്കി... അത് ഒരു പുതിയ അറിവായിരുന്നു അവള്‍ക്ക്. ...ഇത്രക്ക് രാപകലോളം കഷ്ട്ടപ്പെടുന്ന ഭര്‍ത്താവിനെയാണോ താന്‍ ഇത്ര നാളും കുറ്റപ്പെടുത്തിയത് മനസ്സ് കൊണ്ടെങ്കിലും.വീട്ടുപണിയില്‍ സഹായിക്കുന്നില്ല എന്നുപറഞ്ഞു വേദനിപ്പിച്ചിരുന്നത്...
തന്റെ വീട്ടുപണികള്‍ ഉച്ചക്ക് കഴിഞ്ഞാല്‍ തനിക്കെന്താണ് ജോലി ...ഉറക്കം 5 മണി വരെ ....കാലത്തെ ആ തിക്കും തിരക്കും.. ..കഴിഞ്ഞാല്‍ ഞാന്‍ വെറുതെ ഇരിക്കല്ലേ. ...ഈശ്വരാ... .ഞാന്‍ എന്തു ക്രൂരയാണ് ..അവളുടെ നെഞ്ചിലൊരു ഭാരം അനുഭവപെട്ടു.. പിന്നെ അവള്‍ അതിവേഗം നടന്നു.....മനസ്സ് കുതിച്ചു പാഞ്ഞു.അയാള്‍ക്കരികില്‍ എത്താന്‍ ...ആ കാലില്‍ വീണ് മാപ്പ് പറയാന്‍..... തന്റെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ തനിക്ക് ആയില്ല...
എല്ലാ ഭര്‍ത്താക്കന്മാരും ഒരുപോലെയാവില്ല എന്ന സത്യം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ.... അവള്‍ പടികള്‍ കയറി... താന്‍ കാണാത്ത ആ മനോഹര ജീവിതത്തിലേക്ക്.....തീര്‍ച്ചയായും ഷെയര്‍ ചെയ്യണേ. എഴുതിയത് ; രാഖി പ്രമോദ്
0 comments:
Post a Comment