എത്രയോ നല്ല വായ്പകളെ കുറിച്ച് ഞങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ പലരും തട്ടിപ്പാണ്. കിട്ടില്ല എന്നൊക്കെ കമന്റ് ചെയ്യുന്നവരാണ്. കൂടുതല്‍ ആളുകളും അതിനെ കുറിച്ച് അറിയാത്തവരാണ്. എന്നാല്‍ ഒരു നെഗറ്റീവ് കമന്റ് ഇട്ടാലേ സമാധാനം ആകൂ എന്ന് കരുതി ഇടുന്നവരും.
ചിലര്‍ ചിലപ്പോള്‍ ബാങ്കില്‍ ചെന്നിട്ട് കിട്ടാതെ മടങ്ങിയവര്‍ ആയിരിക്കാം. എന്നാല്‍ ബങ്കില്‍ നിന്ന് ലോണ്‍ കിട്ടിയില്ലെങ്കില്‍ എന്ത് എന്ന് ആരും ചിന്തിച്ചിട്ടില്ല. അതിനെ കുറിച്ച് ആരും തന്നെ പറഞ്ഞും കൊടുത്തിട്ടില്ല.
മനസ്സിലാക്കൂ.
''വായ്പയ്ക്ക് അപേക്ഷിച്ചപ്പോള്‍ തന്നെ സബ്‌സിഡിയുടെ കാര്യം അന്വേഷിച്ചു. പക്ഷേ, അത്തരമൊരു പദ്ധതിയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല എന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി''.
ഭവനവായ്പയുമായി ബന്ധിപ്പിച്ചുള്ള പലിശ സബ്‌സിഡി ഇടത്തരക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണെങ്കിലും ബാങ്കുകള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ ആരോപണത്തില്‍ അല്‍പം കഴമ്പുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയും സമ്മതിക്കുന്നു.
ചില മാനേജര്‍മാര്‍ക്കു ശരിയായ അവബോധം ഇല്ലാത്തതാണു കാരണം. പൊതുവേ സര്‍ക്കാര്‍ സബ്‌സിഡികള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കു മാത്രമാണെന്ന ധാരണയും പ്രശ്‌നമാകുന്നു.ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട ഉത്തരവാദിത്തം ബാങ്ക് ശാഖയ്ക്കാണ്. ഏതാണ്ട് 87 ഡേറ്റകള്‍ ഇതിനായി ഓണ്‍ലൈനില്‍ നല്‍കണം. ഇതുവലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.പ്രത്യേകിച്ച് കണക്ടിവിറ്റി കുറവായ സ്ഥലങ്ങളില്‍ ഒരു അപേക്ഷയ്ക്കു വേണ്ടിത്തന്നെ മണിക്കൂറുകള്‍ നീക്കിവയ്‌ക്കേണ്ടി വരും. തന്മൂലം പദ്ധതി തന്നെയില്ലെന്നു പറഞ്ഞ് ഗുണഭോക്താക്കളെ മടക്കുന്ന സ്ഥിതിവിശേഷം ഉണ്ട്.അതേസമയം ഗ്രാമത്തില്‍ വീടുവയ്ക്കുന്നവര്‍ ആനുകൂല്യത്തിനായി സമീപ ബാങ്കിലെത്തുന്നുണ്ട്. ഗ്രാമങ്ങളില്‍ പദ്ധതി ബാധകമല്ലെന്നതിനാല്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ക്കു അറിയിപ്പു ലഭിച്ചിട്ടില്ലെന്നതും വസ്തുതയാണ്.
ഏതെല്ലാം ബാങ്കുകള്‍?
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, കേരള ഗ്രാമീണ്‍ ബാങ്ക് പോലുള്ള പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക്, ഇസാഫ് പോലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികള്‍ എന്നിവയില്‍നിന്നെല്ലാം എടുക്കുന്ന ഭവനവായ്പകളില്‍ സബ്‌സിഡി കിട്ടും. ചോദിച്ചു വാങ്ങേണ്ട ഉത്തരവാദിത്തം ഉപഭോക്താക്കള്‍ക്കാണ്.
പരാതിപ്പെടാം ഹഡ്‌കോയോട്,
വിലാസം: ഹഡ്‌കോ
മൂന്നാം നില, സാഫല്യം കോപ്ലക്‌സ്, പാളയം, തിരുവനന്തപുരം,
ഫോണ്‍- 0471 2339746- 47
പരമാവധി ഷെയര്‍ ചെയ്യൂ. എല്ലാവരും അറിയട്ടേ
0 comments:
Post a Comment