മകളെ സ്കൂളിൽ വിടാനുള്ള ധൃതിപിടിച്ചുള്ള ഒരുക്കത്തിനിടയിലാണ് വാതിൽക്കൽ അനീഷ് വന്നു നിൽക്കുന്നത് കണ്ടത്. അങ്ങനെ അധിമായിട്ടൊന്നും അവൻ വരാറുമില്ല ഇങ്ങോട്ട് നോക്കാറുകൂടിയില്ല. ആ അനീഷോ, എന്താ അനീഷ് എന്ന് ചോദിച്ചപ്പോൾ മോളെ സ്കൂളിൽ വിടാനുള്ള ഒരുക്കമല്ലേ നടക്കട്ടെ, ഞാൻ വെയിറ്റ് ചെയ്യാം എന്ന് അവൻ പറഞ്ഞു. നീ ഇരിക്കൂ, എന്ന് പറഞ്ഞിട്ട് മോളെ ഒരുക്കി അവളുടെ ലഞ്ചു ബോക്സും തയാറാക്കി വന്നപ്പോഴേക്കും മോൾക്കുള്ള ഓട്ടോയും വന്നു. അവളെ കയറ്റി വിട്ട ശേഷം അകത്തേക്ക് കയറി അനീഷിനോട് ചോദിച്ചു, എന്താ നീ പതിവില്ലാതെ ഈ വഴിക്ക്. ഏയ് പ്രത്യേകിച്ച് ഒന്നുമില്ല രേവതി ചേച്ചീ എന്നവൻ മറുപടി പറഞ്ഞിട്ട്, രാജേഷേട്ടൻ ഇനി എപ്പഴാ ഗൾഫിൽ നിന്ന് വരുന്നത് എന്നു ചോദിച്ചു. അടുത്ത മാർച്ചിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്, ഉറപ്പില്ല എന്ന് രേവതി മറുപടിയും നൽകി. എന്താ ഇവൻ പതിവില്ലാതെ ഇങ്ങനെയൊക്കെ എന്ന് ചിന്തിച്ച് നിന്ന രേവതിയോട് അവൻ പറഞ്ഞു, ചേച്ചീ ഈ മൊബൈലിൽ ഒരു വീഡിയോ ഉണ്ട് ഒന്നു കണ്ടു നോകൂ. എന്നിട്ട് അവൻ മൊബൈൽ രേവതിയുടെ കയ്യിൽ കൊടുത്തു.
ആ വീഡിയോ കണ്ടതും അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി. താൻ പൂർണ്ണ നഗ്നയായി നിന്ന് കുളിക്കുന്ന വീഡിയോ ജനൽ വഴി എടുത്തിരിക്കുന്നു. ഭയത്തോടെ രേവതി അനീഷിനെ നോക്കി. അനീഷ് നീ എന്തിനിതു ചെയ്തു? എന്റെ രേവതി ചേച്ചീ, വന്ന കാലം മുതൽ എനിക്ക് നിങ്ങളോട് വല്ലാത്ത ആഗ്രഹമാണ്. എന്റെ രമണിചേച്ചിയുടെ മകൻ അനീഷ് തന്നെയാണോ ഈ പറയുന്നത് എന്നവൾ മനസിൽ ഓർത്തു. അനീഷ് തുടർന്നു. എന്റെ ആഗ്രഹം ചേച്ചി സാധിച്ചു തരണം. ഇല്ലെങ്കിൽ ഈ വീഡിയോ ഞാൻ സോഷ്യൽ മീഡിയയിൽ ഇടും, യൂടൂബിൽ ഇടും, ഗൾഫിൽ ഇരുന്ന് രാജേഷേട്ടനും ഈ വീഡിയോ കാണേണ്ടി വരും. അനീഷ് അരുത് അങ്ങനെയൊന്നും ചെയ്യരുത്. ഞാൻ ഈ നാട്ടിൽ വന്ന് ഇത്രയും കാലമായിട്ടും നിന്നോട് എന്തെങ്കിലും മോശം രീതിയിൽ ഞാൻ പെരുമാറിയിട്ടുണ്ടോ? എന്റെ അനിയനെ പോലെയല്ലേ നിന്നെ ഞാൻ കണ്ടിട്ടുള്ളൂ, ആ നീയാണോ എന്നോട് ഇങ്ങനെ പെരുമാറുന്നത്?
ചേച്ചീ, ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കഴിയേണ്ട കാര്യമെന്താ? എനിക്ക് തോന്നിയ മോഹം ഞാൻ തുറന്നു പറഞ്ഞു. ചേച്ചിക്ക് താൽപര്യമില്ലെങ്കിൽ വിട്ടുകള, പക്ഷെ ഇതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ചേച്ചി പിന്നീട് ഓർത്ത് കരയരുത് അത്രേ ഉള്ളൂ. എന്തു പറയുന്നു? ശരി ഞാൻ സമ്മതിച്ചു എന്ന് രേവതി മറുപടി പറഞ്ഞു. എങ്കിൽ ഞാൻ രാത്രി വരാം. ചേച്ചി സുന്ദരിക്കുട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കണം എന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. എന്ത് ചെയ്യണം എന്നറിയാതെ രേവതി തളർന്നിരുന്നു.
പറഞ്ഞതുപോലെ രാത്രി അനീഷ് പുറകു വശത്തെ വാതിൽ വഴി വീടിനകത്തേക്ക് കയറി. ചേച്ചി മിടുക്കിയാണല്ലോ എന്നവൻ രേവതിയെ പ്രശംസിച്ചു. ബെഡ്‌റൂമിൽ എത്തി ലൈറ്റിട്ടപ്പോൾ ഞെട്ടിയത് അനീഷാണ്. അവിടെ അവന്റെ അമ്മയും അച്ഛനും അനിയത്തിയും ഇരിക്കുന്നു. പെട്ടെന്ന് പേടിച്ച് രക്ഷപെടാൻ ശ്രമിച്ച അവനെ അച്ഛൻ കടന്നു പിടിച്ച് അടിയും കൊടുത്തു.
അനീഷ്, ഞാൻ നഗ്നയായി നിന്ന് കുളിക്കുന്ന വീഡിയോ മാത്രമാണ് ഇപ്പോൾ നിന്റെ കയ്യിലുള്ളത്. മറ്റൊരാളുമായി ഞാൻ കിടക്ക പങ്കിടുന്ന രംഗം ഇല്ല. ഞാൻ നിനക്ക് വഴങ്ങിയിരുന്നെങ്കിൽ ആ വീഡിയോ കൂടി നിന്റെ കയ്യിൽ വരുമായിരുന്നു. നാളെ ഒരു പക്ഷെ ആ വീഡിയോ കാണിച്ച് മറ്റൊരാൾ എന്നെ ഭീഷണിപ്പെടുത്താൽ വരുമായിരുന്നു. പിന്നീടുള്ള എന്റെ ജീവിതം എങ്ങനെയാകുമെന്ന് എനിക്ക് പോലും ഊഹിക്കാൻ കഴിയുന്നില്ല. എനിക്കൊരു മകളാണുള്ളത്. നാളെ അവൾ വളർന്ന് വലിയ കുട്ടിയാകുമ്പോൾ അവളുടെ അമ്മ ഇങ്ങനെ മറ്റുള്ളവരുടെ ആഗ്രഹത്തിന് വഴങ്ങിക്കൊടുത്തവളാണെന്ന് അവൾ അറിഞ്ഞാൽ? എനിക്കും എന്റെ കുഞ്ഞിനും വേണ്ടി ഗൾഫിൾ കിടന്ന് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന രാജേഷേട്ടനെ എനിക്ക് എങ്ങനെ ചതിക്കാൻ കഴിയും അനീഷ്? എന്റെ തീരുമാനം ആയിരുന്നു ശരി എന്ന് പിന്നീട് നിനക്ക് മനസിലാവും. ദേ ഇരിക്കുന്നു നിന്റെ പെങ്ങൾ, അവളോടോ അല്ലെങ്കിൽ നാളെ നീ വിവാഹം കഴിച്ച് കൊണ്ടുവരുന്ന നിന്റെ ഭാര്യയോടോ മറ്റൊരാൾ ഇങ്ങനെ ചെയ്യുമ്പോൾ നിനക്ക മനസിലാവും അത് എത്ര വലിയ തെറ്റാണെന്ന്.
പറഞ്ഞതെല്ലാം കേട്ടുകൊണ്ട് രമണിചേച്ചിയും അടുത്ത് നിന്ന് കരയുകയായിരുന്നു. ഒടുവിൽ ആ വീഡിയോ ഡിലീട്ട് ചെയ്യിച്ചിട്ട് അനീഷിനെക്കൊണ്ട് രേവതിയുടെ കാലിൽ വീണ് മാപ്പു ചോദിപ്പിച്ച ശേഷമാണ് അവർ തിരികെ പോയത്.
ഇതൊരു വലിയ പാഠമാണ്. സാഹചര്യം ഏതായാലും മറ്റുള്ളവർക്ക് വഴങ്ങുന്നത് എത്ര വലിയ ആത്മഹത്യാപരവും ദൂരവ്യാപക പ്രത്യാഘാതവും ഉണ്ടാക്കുന്നതാണെന്ന തിരിച്ചറിവുകൾ ഉണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് എടുത്തു ചാടാതിരിക്കാൻ ഏതൊരു സ്ത്രീയ്ക്കും കഴിയും. സോഷ്യൽ മീഡിയയിൽ മുൻപെങ്ങോ വായിച്ച ഒരു സംഭവത്തെ അൽപം ഭാവന കലർത്തിയാണ് ഇവിടെ പങ്കു വച്ചത്. ആ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന കരുതലോടെ.
0 comments:
Post a Comment