പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഒളിവില്‍പ്പോയ പ്രതിയെ പുത്തന്‍കുരിശ് പോലീസ് നാടകീയമായി പിടികൂടി. കാണിനാട് പുത്തന്‍പുരയ്ക്കല്‍ ബെന്നി(കുര്യന്‍-49)യെയാണ് പുത്തന്‍കുരിശ് സി.ഐ. സാജന്‍ സേവ്യറും സംഘവും പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂലായ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ വിവാഹം കഴിച്ചിരുന്ന പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ സ്ത്രീയുടെ പത്തൊമ്പത് കാരിയായ മകളും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്.ബെന്നിയെ പപ്പ എന്നാണ് പെണ്‍കുട്ടി വിളിച്ചിരുന്നത്. പപ്പ എന്ന നിലയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്ന പെണ്‍കുട്ടി സംഭവദിവസം വൈകീട്ട് അയല്‍പക്കത്തെ വീട്ടില്‍പ്പോയി മടങ്ങുമ്പോള്‍, വീട്ടിലേക്ക് വരികയായിരുന്ന ബെന്നി ബൈക്കില്‍ കയറ്റി. പിന്നീട് ബൈക്ക് വീടിനു സമീപമുള്ള പൈനാപ്പിള്‍ തോട്ടത്തിലേക്ക് ഓടിച്ചു കയറ്റുകയും അവിടെവച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നു വിറച്ച പെണ്‍കുട്ടി തൊട്ടടുത്ത വാര്‍ഡ് മെമ്പറുടെ വീട്ടില്‍ അഭയം തേടി. അമ്മയോടൊപ്പം സ്റ്റേഷനിലെത്തി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍, പോലീസെത്തും മുമ്പേ ആരോ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി.തുടര്‍ന്ന് മുംബൈ, താമിഴ്‌നാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മൊബൈല്‍ ലോക്കേഷന്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ഇരുട്ടുകാനം തോക്കുപാറ വനത്തിനോട് ചേര്‍ന്നുള്ള എസ്റ്റേറ്റില്‍ നിന്ന് പ്രതിയെ പിടികൂടിയത്.സി.ഐ., എസ്.ഐ. കെ.പി. ജയപ്രസാദ് എന്നിവരടങ്ങുന്ന പോലീസ് സംഘം മഫ്ത്തിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ജോലിചെയ്തിരുന്ന ചായക്കടയിലെത്തി അന്വേഷണം നടത്തുകയും അവിടെ നിന്ന് അവര്‍ വന്ന വഴി അവരറിയാതെ നടന്നു തിരഞ്ഞാണ് പ്രതിയെ പിടികൂടിയത് എന്നും പോലീസ് പറഞ്ഞു.അഡീഷണല്‍ എസ്.ഐ. വി.ആര്‍. സദാശിവന്‍, സീനിയര്‍ സി.പി.ഒ. ജയകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കാമുകിയുടെ 19കാരിയായ മകളെ പൈനാപ്പിള്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്ത സംഭവം; കോലഞ്ചേരി സ്വദേശി ബെന്നി അറസ്റ്റില്‍

0 comments:
Post a Comment