കുറച്ചു ദിവങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണിത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേർ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പക്ഷേ തലേദിവസം സംഭവിച്ച കാര്യങ്ങള്‍ അവള്‍ക്കു ഓര്‍മ്മയുണ്ടായിരുന്നുമില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.
പക്ഷെ ഡോക്ടർമാർറിപ്പോര്ട്ട് ചെയ്തത് അവള് തുടര്‍ച്ചയായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നുമാണ്. ആശുപത്രിയില്‍ മാറി മാറി നടത്തിയ പരിശോധനകളില്‍ നിന്നുമാണ് “റോഹിപ്നോള്” എന്ന മരുന്നിന്റെ അവശിഷ്ടം ആ പെൺകുട്ടിയിൽ കണ്ടെത്തിയത്. ഈ മരുന്ന് തന്നെയാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്.
ഈ മരുന്ന് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിന്നെ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഓര്‍മ്മയില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. അതു മാത്രമല്ല, ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്.
ഇത് പല രീതിയിലും ആളുകളുടെ ഉള്ളില്‍ എത്തിക്കാൻ കഴിയും. സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. പുറമേ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. ഈ മരുന്നിന്റെ ലഭ്യത ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ ആയതാണ് ഇത്ര അപകടകരമായത്.
സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ പെണ്‍കുട്ടികളും സ്ത്രീകളുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പരിചയമില്ലാത് സ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കണം. പ്രത്യേകിച്ചും ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍. നിങ്ങള്‍ ചതിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടു തന്നെ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കുടിക്കുകയോ നമ്മുടെ കയ്യില്‍ ഇരിക്കുന്ന കുപ്പി വെള്ളങ്ങള് എവിടെയെങ്കിലും വച്ച് മറക്കുകയാണെങ്കില്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്.
കഴിവതും സീല്‍ ചെയ്ത ബോട്ടില്‍ വെള്ളങ്ങള് അല്ലെങ്കില്‍ പാനീയങ്ങള്‍ നമ്മള് തന്നെ തുറന്നു കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ സന്ദേശം പരമാവധി എല്ലാ സഹോദരിമാരിലും എത്തിക്കാന്‍ ശ്രമിക്കുക.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete