Monday, 16 October 2017

ഉമ്മൻ ചാണ്ടി അനുകൂലികൾക്ക് ‘ഉമ്മ തരാം….മംഗളം C.O.O




ഉമ്മൻ ചാണ്ടി അനുകൂലികൾക്ക് ‘ഉമ്മ തരാം….മംഗളം C.O.O സുനിതാ ദേവദാസിന്റെ പോസ്റ്റ് ഫെയ്സ് ബുക്കിൽ.ഉമ്മ വേണോ ..?സരിത വിഷയത്തിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരൻ അല്ലഎന്നും  നിഷ്കളങ്കൻ എന്നും പറയണം .ആരാ പറയുന്നത് ? ഒരു ചാനലിന്റെ തലപ്പത്ത് ഇരിക്കുന്ന കോ …ഈ കോ എന്ന് പറഞ്ഞാൽ നിസാരമല്ല .മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആണ്. വ്യക്തികൾക്ക് ജോലി ക്ക് പുറത്ത് അഭിപ്രായം പറയാം. പക്ഷേ  ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ജോലിക്കാരി ആ മാധ്യമ സ്ഥാപനത്തിന്റെ വാർത്ത ഷെയർ ചെയ്തു കൊണ്ട് നടത്തിയ പോസ്റ്റ് ആ സ്ഥാപനത്തിന്റെ അഭിപ്രായമായേ കരുതാനാവൂ… ഇവരുടെ  അഭിപ്രായ പ്രകടനം  ആ സ്ഥാപനത്തിന്റെ നയമായി കരുതണം .മാത്രമല്ല മംഗളം ചാനലിന്റെ വെബ് പേജിലൂടെ വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് ഈ വിധി പ്രസ്ഥാവിച്ചിരിക്കുന്നതും ഉമ്മകൾ ഓഫർ ചെയ്തിരിക്കുന്നതും . .അപ്പോൾ സോളാർ വിഷയത്തിലും ലൈംഗികതയിലും കേസിലും ഉമ്മൻ ചാണ്ടി കുറ്റക്കാരൻ എന്ന് വിധിച്ചിരിക്കയാണ് ഈ കോ എന്ന ചീഫ് ഓപ്പറേറ്റിങ് ഓഫീസർ .ഇനി മംഗളം ചാനലിൽ എത്തിയാൽ ‘ഉമ്മകൾ കൊണ്ട് പൊതിയും .വെറും ഉമ്മകൾ . നാരിയെക്കൊണ്ട് നശിക്കുന്ന സ്ഥാപനം എന്നതിലേക്ക് മംഗളം    ചാനൽ കൂപ്പു കുത്തി .സരിതയുമായി മുൻപ് അഭിമുഖം നടത്തി തിരുവനന്തപൂരത്ത് വിവാദം സൃഷ്ടിച്ചിരുന്ന വ്യക്തിയാണ് ഇപ്പോൾ മംഗളത്തിലെ ഈ C.O.O .മാത്രമല്ല ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാതിരുന്നത് സോളാർ കേസ് കൊണ്ടാണെന്നും തെറ്റുകാരൻ ആണെന്നും പടച്ചു വിട്ടിരിക്കയാണ് തന്റെ ഇക്കിളി എഴുത്ത് മുഖപുസ്തകത്തിൽ. മുൻപ് സരിതയുമായി അഭിമുഖം നടത്തിയത് വൻ വിവാദം ആക്കിയിരുന്നു. കോൺഗ്രസിന് എതിരെ തിരെഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു.  അതേ സമയം നാരിയിൽ തുടങ്ങിയ മംഗളം ചാനലിൽ  നാരിമൂലം കലഹം കൊഴുത്തു. മംഗളം ടി.വിയിൽ നിന്നും മറ്റൊരു മാധ്യമ പ്രവർത്തകയും രാജിവയ്ച്ചു. മംഗളം ചാനലിലെ മേധാവി അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് പരസ്യമായി കാമ്പയിൻ നടത്തിയ സുനിതാ ദേവദാസ് എല്ലാവരേയും അൽഭുതപ്പെടുത്തിയാണ് മംഗളത്തിൽ എത്തുന്നത് .ഉടനെ ആ സ്ഥാപനം നാശത്തിന്റെ പടുകുഴിയിലേക്ക് വീണു തുടങ്ങി. ചാനലിൽ കലാപം തുടങ്ങി.

മംഗളം ചാനലിൽ മുൻ മന്ത്രി ശശീന്ദ്രന്റെ ഹണി ട്രാപ്പിൽ തുടങ്ങിയ . സ്ത്രീ മൂലം..സ്ത്രീ വിഷയങ്ങളിലൂടെ തന്നെ ആടിയുലയുകയാണ്‌ ചാനൽ. ഇപ്പോൾ എറണാകുളം ബ്യുറോയിലെ നിഷ മനോഹർ എന്ന റിപ്പോർട്ടർ ദിവസങ്ങൾക്കു മുൻപ് മംഗളത്തിൽ നിന്ന് രാജിവച്ചത് ചിലരുടെ മാനസിക പീഡനം താങ്ങാനാവാതെ ആണെന്നതിനു ഉള്ള റിപ്പോർട്ട് പുറത്ത് വന്നു.  പ്രവാസി ശബ്ദം ഓൺലൈൻ റിപ്പോർട്ട് ചെയ്തു . റിപോർട്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിഷ അയച്ച സന്ദേശം ആണ് ഇതാണ് , ”മംഗളത്തിൽ നിന്ന് ഇറങ്ങുന്നു. കഴിഞ്ഞ അഞ്ച് മാസമായി കൊച്ചി ബ്യൂറോയിൽ ജോലി ചെയ്യുന്നു. ഈ കാലയളവിൽ ജോലിയുമായി ബന്ധപ്പെട്ട് പലവിധത്തിൽ സഹായിച്ച ഡെസ്കിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇടയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം വന്നെങ്കിലും വ്യക്തിപരമായ പരിമിതികൾ കാരണം വരാൻ കഴിയാതെ വന്നപ്പോൾ അത് മനസിലാക്കി കൊച്ചിയിൽ തന്നെ തുടരാൻ അനുവദിച്ച സി ഇ ഒ അജിത് കുമാർ സാർ, എം ബി സന്തോഷ് സാർ, രാജേഷേട്ടൻ(രാജേഷ് മുളക്കുളം) എന്നെ മംഗളത്തിലേയ്ക്ക് കൊണ്ടു വന്ന രഞ്ജി ത്തേട്ടൻ (എ യു രഞ്ജിത്ത് ), കൊച്ചി ബ്യൂറോയിൽ എല്ലാ പിന്തുണയും നൽകിയ കെ കെ സുനിൽ സാർ, ബ്യൂറോയിലെ എന്റെ സഹപ്രവർത്തകർ എല്ലാവർക്കും സ്നേഹത്തോടെ നന്ദി. ഒപ്പം നിന്ന് പിന്നിൽ നിന്ന് കുത്തുകയും അർഹതയില്ലാത്തവർക ഒരു ചെറിയ സഹായം പോലും ചെയ്യരുതെന്ന വലിയ പാഠം മനസിലാക്കിത്തരികയും ചെയ്ത സുഹൃത്തിനും നന്ദി.””അജിത്കുമാറിനടക്കം നന്ദി പറഞ്ഞു കൊണ്ട് നിഷ അവസാനിപ്പിക്കുന്ന കുറിപ്പിൽ പിന്നിൽ നിന്ന് കുത്തിയവരെക്കുറിച്ചുള്ള പരാമർശം ഉണ്ട് . അത് ആരൊക്കെ എന്നും നിഷ പറഞ്ഞതിനുള്ള തെളിവുകൾ ഉണ്ട് . അവർ ജോലി ഉപേക്ഷിച്ചതിന്റെ കാരണക്കാർ ആരെന്നു അവർ തന്നെ പറയുന്നതിന്റെ വാട്സാപ്പ് സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചിച്ചിട്ടുണ്ട് . അവർ അവരുടെ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളുടെ സ്വകര്യത മാനിക്കുന്നതു കൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല . മംഗളത്തിലെ ജീവനക്കാർക്കു കൃത്യമായ ശമ്പളം ലഭിക്കുന്നില്ല . പല മുൻധാര മാധ്യമങ്ങളിൽ നിന്നും വമ്പൻ ഓഫറുകൾ കൊടുത്തു കൊണ്ട് വന്ന പുലികളെല്ലാം തന്നെ മംഗളത്തിന്റെ കൂടു വിട്ടു മറ്റു ചില്ലകൾ തേടി തുടങ്ങി . പല ജീവനക്കാർക്കും ശമ്പളം പോലും ഇതുവരെ കൊടുത്തിട്ടില്ല . ഇതുമൂലം പലരും കൂട്ട അവധിയിലാണ് .

ഗൂഡമായ നീക്കത്തിലൂടെ ചാനലിനെ തകർക്കാൻ വിവാദം സൃഷ്ടിക്കുന്നത് ചാനലിൽ നുഴഞ്ഞ് കയറിയവർ തന്നെയെന്ന് ചാനൽ സ്റ്റാഫ് തന്നെ വെളിപ്പെടുത്തുന്നു. ചീഫ്ക്യാമറാമാനെ ട്രാപ്പിലാക്കി കലാപവും വ്യാജ പരാതിയും കൊടുത്തതിന്റെ പിന്നിൽ സുനിത ദേവദാസ് എന്നും  സ്ത്രീ പീഡനം ആരോപിക്കപ്പെട്ട് സസ്പെൻഷനിലായ  ഷാഫി എന്ന ക്യാമറാമാൻ പറയുന്നു. മംഗളത്തിനകത്തെ പൊട്ടിത്തെറികൾ പുറത്തു അറിയിക്കാതിരിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്  സുനിത ദേവദാസുമടക്കമുള്ള മംഗളം മേധാവികൾ .മംഗളം ചാനൽ പ്രവാസി ശബ്ദത്തിനെതിരേ നിയമ നടപടിക്ക് ഒരുങ്ങുന്നു എന്ന് അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. നല്ല കാര്യം.. ഓൾ ഇന്ത്യാ വെബ് സൈറ്റ് ഓണേഴ്സ് & ജേർണലിസ്റ്റ് യൂണിയനിലെ ഒരംഗം ആണ് പ്രവാസി ശബ്ദം .ഡയ്ലി ഇന്ത്യൻ ഹെറാൾഡ് അടക്കം 25 -ൽ പരം ഓൺലൈൻ കൂട്ടായ്മയുടെ സംഘടനയാണിത് .നിയമത്തിന്റെ നാലതിരുകൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയും പത്രങ്ങളും.  നിയമ വിരുദ്ധമായത് ഉണ്ടായാൽ ഞങ്ങൾ പുറത്ത് കൊണ്ടുവരും. വ്യാജ പരാതിയും കേസും കണ്ട് ഭയക്കുന്നവരല്ല ഇതിലുള്ളവർ എന്നും പറയേണ്ടിയിരിക്കുന്നു. തെളിവും രേഖയും, കൃത്യമായി ഇല്ലാത്ത വാർത്തകൾ നല്കാൻ ഞങ്ങൾ മണ്ടന്മാരല്ല. എല്ലാ തെളിവും എടുത്ത് പുറത്തിടാൻ അത് ഒരവസമാകും. മാത്രമല്ല ഈ യുദ്ധപ്രഖ്യാപനം നല്ലതു തന്നെ. യുദ്ധം ഏകപക്ഷീയമായി പോകുന്നത് ഗുണകരമല്ല താനും. എല്ലാ നിയമ നടപടികൾക്കും സ്വാഗതം. മംഗളം ചാനലിന്റെ ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ ആയ സ്ത്രീക്കെതിരേ ചാനൽ എഡിറ്റർ എസ്.വി പ്രദീപിന്റെ രൂക്ഷമായ ഭാഷയിലുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. ഒരു നാരി വന്ന് നല്ല നിലയിൽ കയറി വന്ന ചാനലിനേ തകർത്ത് തരിപ്പണമാക്കുന്നു എന്നും ഈ ഫേസ്ബുക്ക് പോസ്റ്റിൽ ധ്വനിയുണ്ട്.ഇത്രമാത്രം വിമർശനം ഒരു നാരി മൂലം വന്നിട്ടും, ഉന്നത ജീവനക്കാർ ഒന്നടങ്കം ചാനൽ വിട്ടിട്ടും, ചാനൽ എഡിറ്റർ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടും ആ ഫെമിനിച്ചി സസുഖം വാഴുന്നു എന്നും ജീവനക്കാർ അടക്കം പറയുന്നു. 

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner