ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലം നഗരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങള്‍ തടയലിനു ശേഷം ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ വാഹനത്തില്‍ കയറിപ്പോകുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ബസുകള്‍ തടയില്ലെന്ന് പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വാഹനങ്ങള്‍ തടയാന്‍ നിരത്തിലിറങ്ങിയത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.
ഇതിനു പിന്നാലെയാണ് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഇരു ചക്ര വാഹനത്തില്‍ കയറിപോകുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്. ബിന്ദുകൃഷ്ണയും പ്രവര്‍ത്തകരും നഗരത്തിലെത്തി കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനം തടഞ്ഞതിനുശേഷമാണ് പ്രവര്‍ത്തകയോടൊപ്പം ഇരുചക്ര വാഹനത്തില്‍ക്കയറി യാത്ര തിരിച്ചത്. സ്‌കൂട്ടിയില്‍ പോകുന്ന ഡി.സി.സി പ്രസിഡന്റിന്റെ ചിത്രം കേരളാകൗമുദി ഓണ്‍ലൈനാണ് പുറത്ത് വിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ ഹര്‍ത്താലിനു ബസുകള്‍ തടയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായിരുന്നു പലയിടത്തും നേതാക്കളുടെ പ്രവര്‍ത്തനം. നേതാക്കള്‍ നേരിട്ടെത്തിയായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete