പൊലീസ് സ്റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തിച്ച് പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് വിവാദത്തില്‍. താനൂര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ക്ക് വേറിട്ട ശിക്ഷ നല്‍കിയ മലപ്പുറം ജില്ലയിലെ താനൂര്‍ പൊലീസാണ് വിവാദത്തിലായത്.
പിടിയിലായവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചതാണ് വിവാദമാകുന്നത്. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. സി.ഐ അലവി പ്രതികളെ അര്‍ധ നഗ്നരായി നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, എന്നാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സ്റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പൊലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.
<p>നേരത്തെ പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം പ്രചരിപ്പിച്ചതിന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇപ്പോഴും ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി.
0 comments:
Post a Comment