ഉത്തര്‍പ്രദേശില്‍ മേല്‍ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി. വീടുകളിലെ ചവറുശേഖരിക്കുന്ന ജോലിയാണ് സാവിത്രി ദേവിയെന്ന ദളിത് യുവതി ചെയ്യുന്നത്. സംഭവദിവസം ചവറുശേഖരിക്കുന്നതിനിടെ ഒരു റിക്ഷയില്‍ തട്ടി സാവിത്രി നിലത്ത് വീണു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോവുകയും ചെയ്തു. ഇതോടെയാണ് താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ദേവിയെന്ന സ്ത്രീ സാവിത്രിയെ ആക്രമിച്ചത്. ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു, സാവിത്രിയുടെ വയറ്റില്‍ കുത്തുകയും തല പിടിച്ചു ചുവരില്‍ ഇടിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ജുവിന്റെ മകന്‍ റോഹിതും സാവിത്രിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സാവിത്രി ആറുദിവസത്തിനുശേഷം മരിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശവും മരിച്ചു.
സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സാവിത്രിയുടെ ഭര്‍ത്താവ് പറഞ്ഞു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete