പീഡന വീരനോപ്പം പോലീസുകാരുടെ സെല്‍ഫി. കഴിഞ്ഞ ദിവസം കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയിൽ പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിക്കാൻ ശ്രമിച്ച ഗാന്ധി റോഡ് സ്വദേശി ജംഷീറിനെ ഒപ്പം നിര്‍ത്തി പോലീസുകാരെടുത്ത സെല്‍ഫിയാണ് പുറത്ത് വന്നത്.
പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടക്കാവ് പോലീസ് സ്വമേധയയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന്റെ സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
0 comments:
Post a Comment