പ്രണയം പൂർത്തിക്കരിക്കാൻ വേണ്ടിയുള്ള ഒളിച്ചോട്ടങ്ങൾ ചില കുടുംബങ്ങളെ എല്ലാ വിധത്തിലും തകർത്തു കളയും. അത്തരമൊരു സംഭവമാണ് ഇടുക്കി നെടുങ്കണ്ടത്തു നിന്നും ഉണ്ടായത്. അനാഥാലയത്തിൽ നിന്നു എടുത്തു വളർത്തി വലുതാക്കിയ മകൾ വിവാഹത്തിന്റെ തലേദിവസം ഒളിച്ചോടിയപ്പോൾ തളർന്നു പോയത് മാതാവാണ്. സ്വന്തം വീടും പുരയിടവും പണയപ്പെടുത്തി പെൺകുട്ടിയെ കെട്ടിച്ചുവിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയപ്പോഴാണ് തലേദിവസം പെൺകുട്ടി 17 വയസുകാരനായ പയ്യനൊപ്പം ഒളിച്ചോടിയത്. 19 വയസുകാരിയായ പെൺകുട്ടിയാണ് കഥയിലെ നായിക.ദത്തുപുത്രിയെങ്കിലും സ്നേഹത്തോടെ ഉള്ള സ്ഥലംവിറ്റ് കല്യാണം നടത്താനൊരുങ്ങിയ വീട്ടുകാർക്കാണ് ഈ ഗതി വന്നത്. ഒളിച്ചോടി പോയ ഇരുവരെയും ഇടുക്കി നെടുങ്കണ്ടത്തുനിന്ന് ശനിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. വള്ളികുന്നം കാരാഴ്മ സ്വദേശിനിയാണ് പെൺകുട്ടി. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നിന് കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവുമായി വിവാഹം നടക്കാനിരിക്കെയാണ് യുവതി ഒളിച്ചോടിയത്. ശനിയാഴ്ച രാവിലെ പത്തരയോടെ കല്യാണത്തിന് മുല്ലപ്പൂവ് വാങ്ങാനെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാഞ്ഞതിനെത്തുടർന്ന് വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു.
ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മുറിയിൽ നടത്തിയ പരിശോധനയിൽ കത്ത് ലഭിച്ചു. ഇതിൽനിന്നാണ് യുവതി ഇലിപ്പക്കുളം സ്വദേശിയായ ഒരു ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും അയാൾക്കൊപ്പം പോയതാണെന്നും മനസ്സിലായത്. തുടർന്ന് യുവതിയുടെ അമ്മ വള്ളികുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ കാരാഴ്മ സ്വദേശികളായ ദമ്പതിമാർ മക്കളില്ലാത്തതിനാൽ ദത്തെടുത്ത് വളർത്തിയതാണ്. ഭർത്താവ് മരിച്ച ശേഷം അർബുദരോഗിയായ ഭാര്യയാണ് പിന്നീട് പെൺകുട്ടിയെ വളർത്തിയത്. ആകെയുണ്ടായിരുന്ന ഏഴുസെന്റ് സ്ഥലവുംവീടും വിറ്റുകിട്ടിയ പണം കൊണ്ടാണ് വളർത്തുമകളെ വിവാഹം കഴിപ്പിച്ചുവിടാൻ വീട്ടമ്മ തയ്യാറെടുത്തത്. വില്പന നടത്തിയ സ്വന്തം വീടൊഴിഞ്ഞ് വാടക വീട്ടിൽ വച്ചാണ് കല്യാണ ഒരുക്കങ്ങൾ നടത്തിയത്. യുവതി ഒളിച്ചോടിയ വിവരമറിഞ്ഞ വളർത്തമ്മയെ രോഗം മൂർച്ചിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും രാത്രിയിൽ നെടുങ്കണ്ടത്ത് റോഡിൽ സംശയകരമായി കണ്ട ഓട്ടോറിക്ഷക്കാരൻ വിവരം പൊലീസിൽ അറിയിച്ചു. നെടുങ്കണ്ടം പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചശേഷം വള്ളികുന്നം പൊലീസിൽ വിവരമറിയിച്ചു. ഇവിടെനിന്ന് പൊലീസ് അവിടെച്ചെന്ന് ഇരുവരെയും കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ആൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. യുവതിയെ അമ്മയുടെ പരാതിയിൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കി വീട്ടകാർക്കൊപ്പം അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete