ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്. മകളുടെ മരണശേഷം ആ അമ്മയുടെ ജീവിതം തികച്ചും വ്യത്യസ്തമാകുകയാണ്. പണ്ട് അന്നന്നത്തെ അന്നത്തിനു വക തേടാന്‍ കഷ്ടപെട്ടിരുന്ന ആള്‍ ഇപ്പോള്‍ ദൂര്‍ത്തടിക്കുന്നു. നൂറിന്റെ നോട്ടുകളാണ് ഹോട്ടലുകളില്‍ പോലും ടിപ്പായി കൊടുക്കുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും മകളുടെ മരണശേഷം ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി രാജേശ്വരി മാറിയത്. ഇപ്പോള്‍ യാത്ര മുഴുവന്‍ കാറിലാണ്. അതുപോലെ എപ്പോഴും ഹോട്ടല്‍ ഭക്ഷണം. ഹോട്ടലുകളില്‍ വച്ചു നീട്ടുന്ന ടിപ്പ് 200 നും മുകളിലാണ്. ജിഷയുടെ അച്ഛന്‍ പാപ്പു ദുരിതക്കയറ്റില്‍ കഴിയവേലാണ് രാജേശ്വരി ഇത്തരത്തില്‍ അടിച്ചുപൊളിച്ച് മുന്നേറുന്നത്.
കേരളത്തിലെ പെരുമ്പാവൂര്‍ എന്ന സ്ഥലത്ത് 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രില്‍ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയില്‍ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളില്‍ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയില്‍പതിഞ്ഞില്ല.നവമാധ്യമങ്ങളില്‍ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകള്‍ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്.കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. കൊലപാതകം നടന്നുകഴിഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
0 comments:
Post a Comment