കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെടുകയും പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ദിലീപിന് വേണ്ടി മുന്നില്‍ നിന്ന് കളിച്ച താരമാണ് സിദ്ദിഖ്.
ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴും ജയിലിലായപ്പോഴും സിദ്ദിഖ് ദിലീപിനെ തേടി എത്തിയിരുന്നു. എന്നാല്‍ നടിക്കു വേണ്ടി നിലപാട് എടുക്കാന്‍ താരങ്ങള്‍ ആരും തന്നെ തയ്യാറായിരുന്നില്ല. പിന്തുണ എല്ലാം ആരോപണ വിധേയനായ നടനു വേണ്ടിയായിരുന്നു.ഒടുവില്‍ നടി ആക്രമിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ നടിക്ക് പിന്തുണയുമായി സിദ്ദിഖ്. ഫെയ്സ്ബുക്കിലൂടെയാണ് സിദ്ദിഖ് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക’ എന്ന് സിദ്ദിഖ് കുറിച്ചു.
‘പെണ്ണേ ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്ക് മുന്നില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസനം വരെ പൊള്ളിക്കുന്ന തീക്കനല്‍’ എന്നാണ് കുറിപ്പ്.
0 comments:
Post a Comment