മതപരമായ ആചാരങ്ങളുടെ ഭാഗമായ ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ സന്യാസി വെന്തുമരിച്ചു. മലേഷ്യയിലെ സങ്‌ലാലിലെ അമ്പലത്തില്‍വെച്ചാണ് ലിംബാ എന്ന സന്യാസിക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്. ചൈനീസ് സംസ്‌ക്കാരങ്ങളുടെ ഭാഗമായ താവോയിസം പിന്തുടരുന്നവരുടെ അമ്പലത്തിലെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കിടെയാണ് അപകടം നടന്നത്. താവോയിസത്തിലെ ദുര്‍മന്ത്രവിദ്യകളില്‍ അപാരജ്ഞാനമുള്ള വ്യക്തിയായിരുന്നു ലിംബാ. ശരീരവും മനസ്സും ശുദ്ധീകരിക്കാന്‍ വേണ്ടി ചബടുള്ള പാത്രത്തില്‍ ഇരുന്ന് ഉടലാകെ മറ്റൊരു പാത്രം കൊണ്ട് നൂടുക എന്ന വിചിത്രമായ ഈചാരം ഇദ്ധഹം വര്‍ഷങ്ങളായി ഈ ക്ഷേത്രത്തില്‍ നടത്താറഉണ്ടായിരുന്നു. നിരവധി ഭക്തരാണ് ഇദ്ധേഹത്തിന്റെ ഈ പ്രകടനം കാണാനായി വര്‍ഷംത്തോറും ഇവിടെ എത്തിച്ചേരാറുള്ളത്. ഒരിക്കല്‍ 75 മിനുട്ട് വരെ അദ്ധേഹം ഇതിനുള്ളില്‍ ഇരുന്നിട്ടുണ്ട് എന്നാണ് ഭക്തര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സന്യാസി ഇരുന്ന പാത്രത്തില്‍ ധാന്യവും അരിയും വെച്ചായിരുന്നു ചടങ്ങ്. അരിയും ധാന്യങ്ങളും വെന്ത് പാകമായപ്പോഴും ഇദ്ധേഹത്തിന് ഒന്നും സംഭവിച്ചില്ല. വന്‍ ജനപ്രീതിയാണ് ഇതിലൂടെ അദ്ധേഹം മേനടിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് സന്യാസി ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇത്തവണ സന്യാസിയെ പാത്രത്തില്‍ ഇരുത്തി 30 മിനുട്ട് കഴിയുന്നത്‌നുമുമ്പേ അദ്ധേഹം ശബ്ദംവെക്കുവാനും പാത്രത്തിന്റെ ഉള്‍ഭാഗത്ത് തട്ടുവാനും തുടങ്ങി. പരിഭ്രാന്തരായ ഭക്തര്‍ പാത്രം മാറ്റി സന്യാസിയെ പുറത്തെടുക്കുമ്പോഴളേക്കും ശരീരം ഭാഗീകമായും വെന്ത് അബോധാവസ്ഥയില്‍ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ താവോയിസത്തില്‍ ഉള്ളതല്ലെന്നും ചിലര്‍ ഭക്തരെ ആകര്‍ഷിക്കുവാന്‍ വേണ്ടി നടത്തുന്നതാണെന്നും പലമതനേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.
0 comments:
Post a Comment