ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ 'പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?', 'അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?', 'കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ.
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഇട്ട പോസ്റ്റാണ് ഇത്. ഇങ്ങനെ ഒരു പോസ്റ്റിടാന്‍ മുരളി ഗോപിയെ പ്രേരിപ്പിച്ച കാര്യം എന്താണ് എന്നല്ലേ. അത് ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോം നടത്തിയ ഒരു നിരൂപണമാണ്. അതിനെന്താണ് പ്രശ്‌നം എന്നല്ലേ. കൂടുതല്‍ വായിക്കൂ...
മലയാളത്തില്‍ ഇന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മള്‍ മനസിലാക്കണം. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. അങ്ങനെ ഇടുന്നവരുടെ കമ്മല്‍ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാരും കേരളത്തിലില്ല. അഥവാ അങ്ങനെ കൊണ്ടുപോയാലും അച്ഛന്റെ ബ്രാണ്ടി എടുത്തുകൊണ്ടുപോകുന്ന അമ്മമാരും കേരളത്തിലില്ല - വികാരാധീനയായി ചിന്ത ജെറോം പ്രസംഗിക്കുന്ന 37 സെക്കന്‍ഡ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
കൊച്ചേ, അത് പാടുന്നവന്റെ അമ്മയുടെയുയം അച്ഛന്റെയും കാര്യമാണ്. അവരെക്കയറി നിന്റെ അപ്പനും അമ്മയും ആക്കാന്‍ ആര് പറഞ്ഞു? നിന്റെ അപ്പനും അമ്മയും ചെയ്യില്ലെന്ന് കരുതി, ലോകത്തുള്ള എല്ലാ അപ്പനും അമ്മയും അവരെപ്പോലെ മാത്രമേ ആകാന്‍ പാടുള്ളൂ എന്നുണ്ടോ? ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് നിങ്ങള്‍ പറയുന്നതിനെ എതിര്‍ക്കുമ്പോള്‍ മാത്രമേ പാടുള്ളൂ? - ചിന്ത ജെറോമിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ കൂടുതല്‍ മറുപടികള്‍ നോക്കൂ.
ലജ്ജാവതീടെ കള്ളക്കടക്കണ്ണില്‍ താഴം പൂവ്, താമരത്താര്, തേന്‍, തേന്‍നിലാവ്....എന്നിത്യാദി വസ്തുവഹകള്‍ എങ്ങനെ കൊള്ളും? എന്നിങ്ങനേള്ള ചോദ്യങ്ങള്‍ കൂടി ആവായിരുന്നു. ടി.പി.ശാസ്തമംഗലത്തിന് ഒരു പിന്‍ഗാമിയെക്കിട്ടി! - അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുരളി ഗോപിയുടെ പോസ്റ്റിലിട്ട കമന്റില്‍ ചിന്ത ജെറോമിനെ വിശേഷിപ്പിക്കുന്നത് ശാസ്തമംഗലത്തിന്റെ പിന്‍ഗാമി എന്നാണ്.
ഇനി കേള്‍ക്കാനുള്ള ശക്തിയില്ല.ഇത്രേം പണ്ഡിത ആണ് ഇവളെന്നു ഞാനറിഞ്ഞില്ല. ആ സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ കാണിക്കുന്ന കോമഡി ഇവള്‍ക്ക് ജീവിതത്തില്‍ തന്നെ കാണിക്കാന്‍ പറ്റുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ആ പാവം അച്ഛനെ ഓര്‍ത്തുപോകുന്നു. മകളെ പഠിപ്പിച്ചു നല്ല ഒരു ബുജി ആയി വളര്‍ത്തണം എന്ന് അദ്ദേഹം ഓര്‍ത്തുകാണില്ലെ..
നിരൂപകരെ എന്നും സമൂഹം പുച്ഛിച്ചിട്ടേയുള്ളൂ... അവരെ ഒന്നു ബഹുമാനിക്കാന്‍ പഠിക്കൂ സൂര്‍ത്തുക്കളെ . ഇതൊന്നും കണ്ട് ചിന്തേച്ചി തളരരുത്... ഇനിയും ഞങ്ങളെ ചിരിപ്പിച്ച്.. സോറി ചിന്തിപ്പിച്ച് കൊണ്ടേയിരിക്കണം എന്നാണ് എന്റെ ഒരിദ്ദ് .... എന്നാലും ഇങ്ങനൊക്കെ ആലോചിച്ചു എടുക്കാന്‍ എങ്ങനെ പറ്റുന്നു എന്റെ ചേച്ചി. ഇനി മോഹന്‍ലാല്‍ നായര്‍ അഭിനയിച്ച സിനിമ ആയതു കൊണ്ട് ഉള്ള കലിപ്പാണോ ചേച്ചിക്ക്.
ഒരു വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം അത്യാവശ്യമായി ചര്‍ച്ചക്ക് വെക്കേണ്ട വിഷയം തന്നെയാണ് അത്. ഇത്തരം നേതാക്കള്‍ വളര്‍ന്നു വരുന്നത് പാര്‍ട്ടിക്ക് ഒരുമുതല്‍ക്കൂട്ട് തന്നെയാണ്. കുറച്ചു എങ്കിലും വിവരം ഉണ്ടേല്‍ മന്ദബുദ്ധി എന്ന് എങ്കിലും വിളികാം ആയിരുന്നു ,ഇത് ഇപ്പൊ അതും ഇല്ല
കേരളത്തിലൊരു സ്ഥലത്തും 42 പേര്‍ ചേര്‍ന്ന് കപ്പലുണ്ടാക്കിയിട്ടില്ല. ഉണ്ടാക്കിയെങ്കില്‍ തന്നെ അത് പൂമരം കൊണ്ടാവണമെന്നില്ല. ഉണ്ടാക്കിയ കപ്പലില്‍ കുപ്പായക്കാരി ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവളെ ഞാന്‍ നോക്കണമെന്നില്ല. നോക്കിയാല്‍ തന്നെ അവളെന്നെ തിരിച്ച് നോക്കണമെന്നുമില്ല. പിന്നെങ്ങനെ പൂമരം ഹിറ്റ് ആയി?
മിന്നലേ മിന്നലേ.. താഴെവരൂ.. മിന്നലുതട്ടി ആള് മരിച്ചാല്‍ ഈ എഴുതിയവന്‍ സമാധാനം പറയുമോ. അതുപോലെ തന്നെ 'കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട ' കാട്ടിലെ മാനിന്റെ തോല് കൊണ്ട് ചെണ്ടയുണ്ടാക്കിയത് ആര്: അയാള്‍ക്കെതിരെ കേസെടുക്കണം; ഇത് നല്ല പ്രവണതയാണോ ?? ഇത് ചര്‍ച്ച ചെയ്യപ്പെടണം.
ഷാനി ചേച്ചിയുടെ ചൊറിയാതെ വയ്യ ചിന്ത ചേച്ചി ഏറ്റെടുത്തു സൂര്‍ത്തുക്കളെ അങ്ങനെ അവര്‍ ഒന്നിക്കുക ആണ് സൂര്‍ത്തുക്കളെ. ജില്ലേലെ... ജില്ലേലേ... ജിംതനക്കന ജില്ലേലേ..... ഇതില്‍ പറഞ്ഞ 'ജിം തനക്കന' എന്ന ജില്ലയുടെ ആകെ വിസ്തീര്‍ണ്ണം...??? ജനസംഖ്യ... ??? അവിടത്തെ കളക്ടര്‍ - ദിനേശന്‍ വാണ്ട്‌സ് ടു നോ.
നോക്കിയേ .. എന്തൊരു ഗൗരത്തോടെയുള്ള പ്രസംഗം. ഇതൊന്നും കൊണ്ട് അവരുടെ വിപ്ലവവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് പ്രഘ്യപിക്കുംപോലെ. അല്ല ചേച്ചി ഇതൊരു സിനിമ പാട്ടല്ലേ ! ഏതായാലും നിങ്ങളുടെ കുട്ടിസഖാക്കളുടെ കുണു കുണു കുണു... ഗുളു ഗുളു ഗുളു .. പിണോ പിണോ എന്ന ഗീതികയേക്കാളെത്ര മനോഹരമാണീ പാട്ടു. ചിരിക്കാത്ത സഖാവിന് ചൊറിയുന്ന സഘത്തി കൂട്ട് എന്നാരാണ്ട് പറഞ്ഞ പോലെയായി. കഷ്ടം
കള്ളു കുടിച്ചും കഞ്ചാവ് വലിച്ചും നടക്കുന്നവന്റെ പേര് സുഗുണന്‍... എന്നും ദൗര്‍ഭാഗ്യങ്ങള്‍ മാത്രം ജീവിതത്തില്‍ ഉണ്ടായിട്ടുള്ളവളുടെ പേര് ഭാഗ്യലക്ഷ്മി... എവിടെ മത്സരിച്ചാലും തോല്‍ക്കുന്ന അവനു വീട്ടുകാര്‍ ഇട്ട പേര് വിജയന്‍.. അസൂയയും കുശുമ്പും മാത്രം കൈമുതലുള്ള കൂട്ടുകാരിയുടെ പേര് ' അനസൂയ'... ചിന്തിക്കാന്‍ പോലും കഴിവില്ലാത്ത ഒരു യുവജന ക്ഷേമ ബോര്‍ഡ് നേതാവിന്റെ പേര് - അല്ലേല്‍ വേണ്ട അത് പറയുന്നില്ല.
0 comments:
Post a Comment