പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി ലീസിയം സ്കൂളില അദ്ധ്യാപികമാര്‍ക്കെതിരെ പോലീസ് തെളിവുകള്‍ ശേഖരിച്ചു. സിന്ധുപോള്‍, ക്രസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പോലീസ് സംഘം, മറ്റു അദ്ധ്യാപകരില്‍ നിന്നും മൊഴിയെടുത്തു. ഗൗരിയുടെ സഹപാഠികളില്‍ നിന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാര്‍ ഇപ്പോഴും ഒളിവിലാണ്. അദ്ധ്യാപികമാരായ സിന്ധു പോളും, ക്രസന്റ് നെവിസും ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചാണ് ഗൗരിയെ ശകാരിച്ചത്. ഇക്കാര്യം സഹപാഠികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സിന്ധുപോളും ക്രസന്റും ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ടുപോയത്. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.
സ്റ്റാഫ് റൂമില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ഗൗരിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതില്‍ മനംനൊന്താണ് ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റവും, ജുവൈനല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയാണ് അദ്ധ്യാപികമാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന അദ്ധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ചൊവ്വാഴ്ചയ്ക്ക് മുന്‍പ് കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷം കേസ് ഡയറി സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കൊല്ലം കോസ്റ്റല്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete