96 കാരിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയി. അനന്തപുരിലെ ചൗഭാഗ മേഖലയിലാണ് സംഭവം. മകന്‍ വിശാഖിനൊപ്പം താമസിച്ചുവന്ന സബിത നാഥിനാണ് മകനില്‍ നിന്ന് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ മക്കള്‍ കാണിക്കുന്ന അലംഭാവം നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അമ്മയെ വീട്ടില്‍ തനിച്ചാക്കി വീടുംപൂട്ടി മകന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വീട്ടിലെത്തിയ മകളാണ് അമ്മയെ രക്ഷപ്പെടുത്തിയ ശേഷം ഈ അവസ്ഥയില്‍ മകന്‍ ഉപേക്ഷിച്ച് പോയ കാര്യം പൊലീസില്‍ അറിയിച്ചത്. മൂന്നുദിവസമായി ആഹാരമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞ വയോധിക ആകെ ക്ഷീണിതയായിരുന്നു. രണ്ടുതവണ ഛര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സബിതയുടെ മകള്‍ ജയശ്രീ കായല്‍ ബാരക്പൂരിലാണ് താമസിക്കുന്നത്. ഞായറാഴ്ച എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയില്‍ കാണുകയായിരുന്നു. എന്നാല്‍ ബാത്ത് റൂമില്‍ നിന്ന ശബ്ദം കേട്ടതോടെ അവര്‍ അയല്‍ക്കാരുടെ സഹായം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അഞ്ച് മക്കളുണ്ട് സബിതയ്ക്ക്. സംഭവത്തെ തുടര്‍ന്ന് മകള്‍ ജയശ്രീ അമ്മയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന് എതിരെ ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി. മകന്‍ വീടുപൂട്ടി താക്കോല്‍ വേലക്കാരിയെ ഏല്‍പ്പിക്കുകയായിരുന്നു എന്നും അവള്‍ ഒരുദിവസം ഭക്ഷണം കൊണ്ടുവന്നു തന്നു എന്നുമാണ് സബിത പറയുന്നത്. മകളും അയല്‍ക്കാരും ചേര്‍ന്ന് വീട് തുറന്ന് എത്തിയപ്പോള്‍ ഇടുങ്ങി മുറിയിലെ ബെഡ്ഡില്‍ ഛര്‍ദ്ദിലില്‍ കുളിച്ച് കിടക്കുകയായിരുന്നു സബിത. അടുത്തിടെ മുംബൈയില്‍ ഫ്ളാറ്റില്‍ കഴിഞ്ഞ വയോധികയായ അമ്മ മരിച്ചത് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറംലോകം അറിയാത്ത സംഭവമുള്‍പ്പെടെ ഉണ്ടായിരുന്നു. വിദേശത്തു നിന്ന് മക്കള്‍ വിളിക്കുകപോലും ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ഇവരുടെ മരണം ആരും അറിയാതിരുന്നത്. കേരളത്തിലും തിരുവനന്തപുരത്ത് മെഡിക്കല്‍കോളേജിന് സമീപം താമസിച്ചിരുന്ന വയോധികന്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇത്തരത്തില്‍ പ്രായമായ മാതാപിതാക്കളെ ഒറ്റയ്ക്ക് താമസിക്കാന്‍ വിടുന്നതും അവരെ വേണ്ടവിധം സംരക്ഷിക്കാത്തതുമായ പ്രവണതകള്‍ ഏറിവരികയാണിപ്പോള്‍.
0 comments:
Post a Comment