ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയ ഷെറിൻ എന്ന 3വയസുകാരിയുടെ മൃതദേഹം കിട്ടി. മലയാളിയും എറണാകുളം സ്വദേശിയുമായ വളർത്തുപിതാവ് വെസ്ലി മാത്യുവാണ് സംശയത്തിന്റെ നിഴലിൽ. ഷെറിന്റെ വീടിന് ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിലാണ് അമേരിക്കൻ സമയം ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. പുലർച്ചെ 3മണിക്ക് കുട്ടി പാലുകുടിക്കാത്തതിനാൽ പിതാവായ മാത്യു കുഞ്ഞിനേ ദൂരെയുള്ള മരങ്ങൾക്കിടയിൽ കൊണ്ടുപോയി തനിച്ചാക്കിയിരുന്നു. രാത്രി 3മണിക്ക് ഷെര്റിനേ മരങ്ങൾക്കിടെ തനിച്ചു വിട്ടയച്ച് മാത്യു വന്ന് കിടന്ന് ഉറങ്ങി. രാവിലേ കുട്ടിയേ പോയി നോക്കുമ്പോൾ കാണാൻ ഇല്ലെന്നായിരുന്നു മൊഴി.
ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ടു വർഷം മുമ്പാണു വെസ്‌ലി–സിനി ദമ്പതികൾ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്‌ചക്കുറവും സംസാരവൈകല്യവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ മാത്യുവിനേ അറസ്റ്റ് ചെയ്ത് 50000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇപ്പോൾ മാത്യുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടി. പോലീസ് നടപടികൾ വിരൽ ചൂണ്ടുന്നത് മാത്യു പ്രതി സ്ഥാനത്ത് എന്നാണ്. പുലർച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പൊലീസിൽ അറിയിക്കാൻ അഞ്ചു മണിക്കൂർ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടിൽ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു.മാത്രമല്ല പോലീസിൽ അറിയിക്കും മുമ്പ് മാത്യുവിന്റെ വീട്ടിൽ ക്രിമിനൽ അഭിഭാഷകൻ വന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഉണ്ട്.കുട്ടി പാലു കുടിക്കാത്തതിനാൽ പെട്ടെന്നുള്ള അരിശത്തിൽ കൊലപ്പെടുത്തിയതാണോ എന്നും സംശയം ഉണ്ട്.
0 comments:
Post a Comment