ഇണയുടെ വൈകാരികാവശ്യങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് തന്റെ വൈകാരികാവശ്യങ്ങളും കാഴ്ചപ്പാടുകളുമെന്ന തിരിച്ചറിവിന്റെ അഭാവമാണ് സ്ത്രീപുരുഷബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നതിനുള്ള മുഖ്യകാരണം. ഈ വസ്തുത മനസ്സിലാക്കാതെയുള്ള പെരുമാറ്റം ഇണയുടെ വികാരങ്ങളെ എന്തുമാത്രം വ്രണപ്പെടുത്തുമെന്നതിനെക്കുറിച്ച് മിക്ക സ്ത്രീപുരുഷന്മാരും ഒരുപോലെ അജ്ഞരാണ്. ഒട്ടും മനഃപൂര്‍വമല്ലാതെയുള്ളവയാണ് ഇത്തരം പെരുമാറ്റങ്ങളെങ്കിലും അവ ഇണയിലുളവാക്കുന്ന നീരസം പലപ്പോഴും മറുപക്ഷത്തിന്റെ സങ്കല്പത്തിലും എത്രയോ അപ്പുറമായിരിക്കും.പ്രാഥമിക വൈകാരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഇണയുടെ ഭാഗത്തുനിന്നും അവഗണനയുണ്ടെന്ന തോന്നല്‍ ആണിന്റെയും പെണ്ണിന്റെയും മനസ്സിനെ ഒരുപോലെ വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യും. തങ്ങളുടെ ചില പ്രത്യേക ആശയവിനിമയ രീതികള്‍ ആണുങ്ങളുടെ ‘ഈഗോ’ അഥവാ ഞാനെന്ന ഭാവത്തെ എത്രമാത്രം അപകടകരമായ നിലയിലാണ് നിലംപരിശാക്കുന്നതെന്ന് സ്ത്രീകള്‍ അറിഞ്ഞുകൊള്ളണമെന്നില്ല.
സ്ത്രീ അവളുടെ വൈകാരികാവസ്ഥയെ പുരുഷന്റെ മുന്നില്‍ അതിന്റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി മാത്രമായിരിക്കാം ഒരുപക്ഷേ, അത്തരമൊരു സമീപനം സ്വീകരിക്കുന്നത്. പക്ഷേ, സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റം എത്ര സദുദ്ദേശ്യപരമാണെങ്കില്‍ത്തന്നെയും നേര്‍വിപരീതഫലമാണ് പുരുഷനില്‍ ഉളവാക്കുക. പുരുഷനുമായുള്ള ആശയവിനിമയത്തില്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് സംഭവിക്കാനിടയുള്ള സര്‍വസാധാരണമായ ചില പിഴവുകള്‍ വിശദീകരിക്കാം.
എന്നെത്തല്ലണ്ടമ്മാവാ
ആണിന്റെ സ്വഭാവമൊന്നു ‘നന്നാക്കിക്കളയാമെന്ന’ പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് മിക്ക പെണ്ണുങ്ങളും ആണുങ്ങളെ ഗുണദോഷിക്കുകയും ഉപദേശിക്കുകയുമെല്ലാം ചെയ്യാറുള്ളത്. എന്നുവെച്ചാല്‍ പുരുഷന്മാര്‍ തങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സംഗതികളെല്ലാം ശുഭമായിത്തീരുമെന്ന് അവര്‍ കരുതുന്നു. പക്ഷേ, മുന്‍പു പല പ്രാവശ്യം പറഞ്ഞിട്ടുള്ളതുപോലെ പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണല്ലോ. പുരുഷനു പുരുഷന്റേതായ രീതിയിലല്ലേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കൂ.അതുകൊണ്ട് സ്ത്രീയുടെ തികച്ചും സദുദ്ദേശ്യപരമായ ഉപദേശങ്ങളും ശാസനകളും കേള്‍ക്കുമ്പോള്‍ പോലും പുരുഷനു തോന്നുക അവള്‍ തന്റെ കഴിവുകളെ അംഗീകരിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യുന്നില്ലെന്നാണ്. ‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന് പണ്ടു പറഞ്ഞ അനന്തരവന്റെ മനോഭാവത്തോടെയായിരിക്കും ഇത്തരം പെരുമാറ്റങ്ങളോട് അധിക പുരുഷന്മാരും പ്രതികരിക്കുക.സ്വീകാര്യതയുടെ പ്രശ്‌നം സ്വന്തം വിഷമങ്ങളും പ്രയാസങ്ങളും അതേപടി പുരുഷനു മുന്നില്‍ അവതരിപ്പിച്ചാല്‍ അതുവഴി പുരുഷന്റെ സ്വഭാവങ്ങള്‍ പ്രസ്തുത ബുദ്ധിമുട്ടുകളെയെല്ലാം അകറ്റത്തക്കവിധത്തില്‍ മാറ്റിയെടുക്കുകയോ പരിഷ്‌കരിച്ചെടുക്കുകയോ ചെയ്യാമെന്ന് അവള്‍ പ്രത്യാശിക്കുന്നു.
പക്ഷേ, ഇവിടെ പുരുഷനു തോന്നുന്നതോ? തന്നെ ഒരു വ്യക്തിയെന്ന നിലയ്ക്കുള്ള എല്ലാ ശക്തിദൗര്‍ബല്യങ്ങളോടെയും സ്വീകരിക്കാന്‍ തയാറാകുന്നതിനു പകരം തന്റെ ദൗര്‍ബല്യങ്ങളെയോ വീഴ്ചകളെയോ മാത്രം എടുത്തുകാണിച്ചു വിലയിടിക്കുന്ന പ്രവണതയാണ് സ്ത്രീയുടേതെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കും. സ്വാഭാവികമായും പുരുഷന്റെ പ്രതികരണവും നിഷേധാത്മകമായിരിക്കുമല്ലോ.
എന്തു ചെയ്താലും തൃപ്തയാകാത്തവള്‍?
സ്ത്രീക്കുവേണ്ടി എന്തെല്ലാം ചെയ്തുവോ അതെല്ലാം മറക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ട് ചെയ്യാത്ത കാര്യങ്ങളെ മാത്രം പെരുപ്പിച്ചു പുരുഷനോട് സംസാരിക്കുന്ന പ്രവണത ചില സ്ത്രീകളില്‍ കാണാറുണ്ട്. ചെയ്യാത്ത കാര്യങ്ങളെ ഓര്‍മിപ്പിക്കുമ്പോള്‍ പുരുഷന്‍ കൂടുതല്‍ ഊര്‍ജസ്വലമായും ക്രിയാത്മകമായും കാര്യങ്ങളെ സമീപിക്കുമെന്ന് സ്ത്രീ കരുതുന്നു. പക്ഷേ, സ്ത്രീക്കുവേണ്ടി എന്തുതന്നെ ചെയ്താലും, എത്ര കഷ്ടപ്പാടുകള്‍ സഹിച്ചാലും, അതെല്ലാം പുരുഷന്റെ ഉത്തരവാദിത്വമല്ലേ എന്നും അതുകൊണ്ടുതന്നെ ഒരു നന്ദിപ്രകടനത്തിന്റെയോ പ്രത്യേകാംഗീകാരത്തിന്റെയോ കാര്യമില്ലെന്നും സ്ത്രീ കരുതുന്നതായി പുരുഷന്‍ ധരിച്ചേക്കാം.
ഈ ധാരണ പുരുഷനെ നിരാശനാക്കുമെന്നു മാത്രമല്ല, കൂടുതല്‍ ചെയ്യാനുള്ള അവന്റെ മനഃസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം. സ്ത്രീ പ്രതീക്ഷിക്കുന്നതിനു നേര്‍വിപരീതമായി സമ്പൂര്‍ണ നിഷ്‌ക്രിയത്വത്തിലേക്കായിരിക്കും ഈവിധത്തിലുള്ള അവളുടെ പെരുമാറ്റം പുരുഷനെ നയിക്കുക.
ഞാനെന്താ, സ്‌കൂള്‍കുട്ടിയോ…! അധ്യാപികമാര്‍ സ്‌കൂള്‍കുട്ടികളോടെന്നപോലെയോ അമ്മമാര്‍ കൊച്ചു കുട്ടികളോടെന്നപോലെയോ പുരുഷനെ അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്ന മട്ടില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ചില സ്ത്രീകളുടെ സ്വഭാവം മിക്ക പുരുഷന്മാരെസ്സംബന്ധിച്ചിടത്തോളവും വളരെ അരോചകമായിരിക്കും. പുരുഷനോടുള്ള അമിത ശ്രദ്ധയോ സ്‌നേഹമോ ആയിരിക്കാം ഒരുപക്ഷേ, പുരുഷനെ നിയന്ത്രിക്കുന്ന വിധത്തില്‍ പെരുമാറാനോ ചിലപ്പോഴെങ്കിലും ശാസനാസ്വരത്തില്‍ സംസാരിക്കാന്‍ പോലുമോ സ്ത്രീയെ പ്രേരിപ്പിക്കുന്നത്.
ഞാനെന്താ, സ്‌കൂള്‍കുട്ടിയോ…! അധ്യാപികമാര്‍ സ്‌കൂള്‍കുട്ടികളോടെന്നപോലെയോ അമ്മമാര്‍ കൊച്ചു കുട്ടികളോടെന്നപോലെയോ പുരുഷനെ അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്ന മട്ടില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ചില സ്ത്രീകളുടെ സ്വഭാവം മിക്ക പുരുഷന്മാരെസ്സംബന്ധിച്ചിടത്തോളവും വളരെ അരോചകമായിരിക്കും. പുരുഷനോടുള്ള അമിത ശ്രദ്ധയോ സ്‌നേഹമോ ആയിരിക്കാം ഒരുപക്ഷേ, പുരുഷനെ നിയന്ത്രിക്കുന്ന വിധത്തില്‍ പെരുമാറാനോ ചിലപ്പോഴെങ്കിലും ശാസനാസ്വരത്തില്‍ സംസാരിക്കാന്‍ പോലുമോ സ്ത്രീയെ പ്രേരിപ്പിക്കുന്നത്.
സംഗതികളുടെ കിടപ്പ് ഇങ്ങനെയെല്ലാമാണെങ്കിലും ഇത്തരത്തിലുള്ള സമീപനം പുരുഷനില്‍ അപകര്‍ഷതാബോധം ഉണര്‍ത്തുന്നതിനു കാരണമായേക്കാം. സ്ത്രീയുടെ മുന്നില്‍ എല്ലാം തികഞ്ഞ ഹീറോ ചമയാനായിരിക്കും അധിക പുരുഷന്മാരുടെയും ഉള്ളിന്റെയുള്ളിലെ ആഗ്രഹമെന്ന് നേരത്തേ പറഞ്ഞുവല്ലോ. സ്ത്രീയുടെ ഭാഗത്തുനിന്ന് ഈ ആഗ്രഹത്തെ ഹനിക്കുന്ന വിധത്തിലുള്ള ഏതു പെരുമാറ്റവും പുരുഷനില്‍ മാനസികമായ അകല്‍ച്ചയുണ്ടാക്കും.
അതിവൈകാരികത ചോദ്യശരങ്ങളാകുമ്പോള്‍ മാനസികമായി കടുത്ത സമ്മര്‍ദമനുഭവിക്കുന്ന നേരങ്ങളില്‍ സ്ത്രീകളുടെ സംസാരരീതി പലപ്പോഴും അതിവൈകാരികതയുടെ കുത്തൊഴുക്കാകാറുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നത് വായനക്കാര്‍ മറന്നുകാണില്ലല്ലോ. സമ്മര്‍ദങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്ന പ്രകൃതമാണ് സ്ത്രീകളുടേത്.
ഇത്തരം സംസാരത്തിന്റെ പാരമ്യത്തില്‍ ‘ നിങ്ങള്‍ക്കതെങ്ങനെ ചെയ്യാന്‍ തോന്നി’, ‘അല്പമെങ്കിലും ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കെങ്കിലും അങ്ങനെ പറയാനോ പ്രവര്‍ത്തിക്കാനോ തോന്നുമോ’ എന്ന മട്ടില്‍ മുനവെച്ച ചോദ്യങ്ങള്‍ സ്ത്രീ പുരുഷന്റെ നേരേ എയ്തുവിട്ടേക്കാം. തന്നെ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്ത്രീ കരുതുന്നുവെന്ന തോന്നലാണ് ഇത്തരം കടുത്ത പ്രയോഗങ്ങള്‍ പുരുഷനിലുളവാക്കുക.
ആണെന്ന നിലയ്ക്കുള്ള തന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന അത്തരം പ്രയോഗങ്ങള്‍ ഒരു പുരുഷനും ക്ഷമിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം വാക്കുകള്‍ താന്‍ കരുതുന്നതിനെക്കാള്‍ എത്രയോ ഗുരുതരമായ, ഉണങ്ങാത്ത, മുറിവുകളാണ് പുരുഷന്റെ മനസ്സിലുണ്ടാക്കുകയെന്ന കാര്യത്തെക്കുറിച്ച് സ്ത്രീകള്‍ പലപ്പോഴും അജ്ഞരായിരിക്കുമെന്നുള്ളതാണ് വസ്തുത.
നിഷേധാത്മക ഇടപെടലുകള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പുരുഷന്‍ തീരുമാനമെടുക്കുകയോ മുന്‍കൈയെടുക്കുകയോ ചെയ്യുമ്പോള്‍ അതില്‍ ആവശ്യപ്പെടാതെ ഇടപെടുകയും അതിനെ തിരുത്താന്‍ പ്രേരിപ്പിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന പെണ്ണുങ്ങളുണ്ട്. പുറമേനിന്നുള്ള സുഹൃത്തുക്കളുടെയെല്ലാം അനുഭാവവും പ്രോത്സാഹനവും ലഭിക്കുന്ന ഒരു വിഷയത്തില്‍ സ്വന്തം ഇണയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക ഇടപെടല്‍ പുരുഷനെ മാനസികമായി വല്ലാതെ നിര്‍വീര്യനാക്കും.
മറ്റുള്ളവരെല്ലാം പ്രോത്സാഹനത്തിന്റേതായ സമീപനം സ്വീകരിക്കുമ്പോള്‍ തന്റെ ഇണയില്‍നിന്നു മാത്രം പ്രോത്സാഹനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, വിമര്‍ശനമാണല്ലോ ലഭിക്കുന്നതെന്ന ചിന്ത പുരുഷന്മാരെ അസ്വസ്ഥരാക്കും. കുടുംബജീവിതത്തില്‍ തന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ പുരുഷന്റെ കൂടുതല്‍ ശ്രദ്ധ വേണമെന്ന ആഗ്രഹം മാത്രമായിരിക്കാം സ്ത്രീയെ പുരുഷന്റെ കുടുംബബാഹ്യപ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും വിമര്‍ശിക്കാന്‍ പ്രേരിക്കുന്നത്.
ഉദാഹരണത്തിന് സാമൂഹികപ്രവര്‍ത്തകനായ പുരുഷന് അവന്‍ എത്ര നിസ്വാര്‍ഥനും അര്‍പ്പണബോധമുള്ളവനുമാണെങ്കിലും ചിലപ്പോള്‍ ജീവിതപങ്കാളിയില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ട് സ്ത്രീ ഉദ്ദേശിച്ച അധികശ്രദ്ധ കിട്ടുകയുമില്ല പുരുഷന് തന്റെ പ്രവൃത്തികളിലുള്ള സംതൃപ്തി കുറയുകയും ചെയ്യുമെന്നതായിരിക്കും ഫലം. സ്ത്രീയില്‍നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ പുരുഷന്റെ പ്രാഥമിക വൈകാരികാവശ്യങ്ങളിലൊന്നാണെന്നിരിക്കേ, അതിനു കടകവിരുദ്ധമായ വിമര്‍ശനങ്ങള്‍ പുരുഷനെ നിര്‍വീര്യമാക്കുമെന്നത് തികച്ചും സ്വാഭാവികമാണല്ലോ.
( പി.കെ.എ. റഷീദിന്റെ സംതൃപ്തമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് )
0 comments:
Post a Comment