സരിതയെയും മീഡിയയെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാർ എന്ന പേരുമായി സോഷ്യൽ മീഡിയിയൽ പ്രചരിക്കുകയാണ് ഒരു വീഡിയോ. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിയെ വീഴ്ത്താം എന്ന് ഓർക്കണ്ട എന്നൊരു മുന്നറിയിപ്പും വീഡിയോയുടെ കാപ്ഷനായി ഉണ്ട്. മിഷൻ 140 കേരള എന്ന പേജിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയ സരിത എസ് നായരാണ് വീഡിയോയിൽ സംസാരിക്കുന്ന പെൺകുട്ടികളുടെ ഉന്നം. പീഡനം പീഡനം എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല കേട്ടോ ചേച്ചീ എന്ന് മുതൽ ആരാണീ സരിത നായർ എന്ന ചോദ്യം വരെ ഈ വീഡിയോയിലുണ്ട്. വീഡിയോയിൽ പറയുന്ന കാര്യങ്ങളും ഇതിന് കിട്ടുന്ന പ്രതികരണങ്ങളും ഇങ്ങനെ പോകുന്നു...
https://www.facebook.com/MissionKerala140/videos/1534707609901075/
അത് ഈ സരിത നായർ വന്നിട്ട് പീഡനം പീഡനം എന്ന് കുറേ പറയുന്നുണ്ടല്ലോ. ഈ പീഡനം എന്ന് പറഞ്ഞാൽ അത്ര നല്ല സുഖമുള്ള ഏർപ്പാടൊന്നും അല്ല ചേച്ചീ. ചേച്ചിയോടാണ് പറയുന്നത്. എന്താണിത്. ഒരിക്കൽ പീഡിപ്പിച്ചു. ഒരു പീഡനമല്ല, രണ്ട് പീഡനമല്ല, മൂന്ന് പീഡനമല്ല ലിസ്റ്റ് ഇങ്ങനെ വരികയാണ്. - വീഡിയോ തുടങ്ങുന്നത് ഇങ്ങനെ. ഈ ഉമ്മൻചാണ്ടി സാറിനെക്കൂടി ഇതില് വലിച്ചിട്ട്. പ്രായമായ ഉമ്മൻ ചാണ്ടി സാറ് ചെയ്തത് പീഡനം. ആരോഗ്യവും തന്റേടവുമുള്ള ഗണേഷ് കുമാർ ചെയ്തത് പീഡനമല്ല. കരുതിക്കൂട്ടി വല്യ വല്യ ആളുകളെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇതൊക്കെ ആഘോഷമായി കൊണ്ടുനടക്കുകയാണ്. സരിത നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പിന്നീട് വീഡിയോ പോകുന്നത്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെയാണോ ഇവർ ടി വി ചാനലിൽ വന്നിരിക്കുന്നത് എന്നാണ് ചോദ്യം. സരിതയുടെ സാരിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം പരാമർശമുണ്ട്. മേക്കപ്പില്ലാതെ സരിതയെ കണ്ടാൽ പേടിച്ചുപോകുമെന്നും ഇവർ പറയുന്നു. രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. മുപ്പത്തയ്യായിരത്തിൽപ്പരം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തോളം പേർ ഇത് ഷെയർ ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം കമൻറുകൾ അനുകൂലമായും പ്രതികൂലമായും നടക്കുന്നു.
0 comments:
Post a Comment