നടിയെ ആക്രമിച്ച കേസിന്റെ അന്വേഷത്തിന്റെ അവസാനം ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രമുഖ അഭിഭാഷകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. അന്വേഷണ സംഘത്തിന് ആരെയും ഒന്നാം പ്രതിയാക്കാം. ദിലീപ് ഒന്നാം പ്രതിയായാലും 100ാം പ്രതിയായാലും യാതൊരു പ്രസക്തിയില്ല. അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളാണ് പ്രധാനം. അതിനെ ആശ്രയിച്ചാണ് കോടതി കുറ്റക്കാരെ കണ്ടെത്തുന്നതും ശിക്ഷ പ്രഖ്യാപിക്കുന്നതും. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന് അന്വേഷണ സംഘം പുറത്ത്വിട്ടത് വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം മലയാളി വാര്‍ത്തയോട് പ്രതികരിച്ചു.ഒന്നിലധികം പ്രതികളുള്ള ഏത് കേസിലും പ്രതികളുടെ സ്ഥാനം നിര്‍ണയിക്കാന്‍ അന്വേഷണ സംഘത്തിന് അവകാശമുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളുടെ പേര് നടി തന്നെ അന്വേഷസംഘത്തോട് പറഞ്ഞിട്ടുണ്ട്. അയാളെ ഒന്നാം പ്രതിയാക്കി അന്വേഷണം നടക്കുകയായിരുന്നു. അവസാനഘട്ടത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് കേവലം വാര്‍ത്തകളില്‍ ഇടംനേടാന്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ ചുരുക്കം ചില പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് സെബാസ്റ്റ്യന്‍ പോള്‍. അതിന് അദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നെങ്കിലും നിലപാട് അദ്ദേഹം മാറ്റിയില്ല.കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ 85 ദിവസം വിചാരണ തടവുകാരനാക്കിയതിന് പൊലീസ് മറുപടി പറയേണ്ടി വരുമെന്ന് രണ്ടാഴ്ച മുമ്പ് സെബാസ്റ്റ്യന്‍ പോള്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്നാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും പറയുന്നതെന്ന വാദം ഉയര്‍ത്തിയാണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ അനുകൂലിച്ച് ലേഖനം എഴുതിയത്. എന്നാല്‍ മജിസ്ട്രേട്ട്മാരും ജഡ്ജിമാരും പൊലീസിനെ വിശ്വസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ പ്രസക്തിയില്ല; വാര്‍ത്തയ്ക്ക് വേണ്ടിയുള്ള പൊലീസ് തന്ത്രമാണിത്: സെബാസ്റ്റ്യന്‍ പോള്‍

ഇദ്ദേഹം ഏറ്റെടുത്തിട്ടുള്ള പ്രധാനപ്പെട്ട എല്ലാ കേസുകളും പരാജയപ്പെട്ടിട്ടുണ്ട് .എന്താണ് കാരണമെന്ന് മനസ്സിലായിരുന്നില്ല .ഇദ്ദേഹം തന്നെ വലിയെരു പരാജയമാനു .എന്ത എലായെപെഴും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നു അതും ഇതാണ് കാരണം , ദുരന്ത്തമാണ് .
ReplyDelete